25.7 C
Kunnamkulam
Sunday, August 2, 2026
Home Uncategorized ബാലഗോകുലം ഗുരുവായൂര്‍ വാര്‍ഷിക സമ്മേളനം നടന്നു

ബാലഗോകുലം ഗുരുവായൂര്‍ വാര്‍ഷിക സമ്മേളനം നടന്നു

ബാലഗോകുലം ഗുരുവായൂര്‍ ഗോകുല ജില്ല വാര്‍ഷിക സമ്മേളനം നടന്നു. പെരുവല്ലൂര്‍ ശ്രീ ഗുരുദേവ വിദ്യാനികേതന്‍ സെന്‍ട്രല്‍ സ്‌കൂളില്‍ നടത്തിയ ചടങ്ങ് പ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞന്‍ ഡോക്ടര്‍ ശ്രീജിത്ത് കല്‍പ്പുഴ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ പി.എസ്. നാരായണന്‍ അധ്യക്ഷത വഹിച്ചു. ബാലഗോകുലം ഉത്തര കേരളം കാര്യദര്‍ശി ടി.പ്രവിണ്‍ മുഖ്യപ്രഭാഷണം നടത്തി. ഗോകുല ജില്ലാ കാര്യദര്‍ശി പി.കെ ശിവദാസ് പ്രവര്‍ത്തനവൃത്തം അവതരിപ്പിച്ചു. ഭാരതി പരിക്ഷയില്‍ ഒന്നാം റാങ്ക് നേടിയ എ.വി രജ്ഞിത്തിനെ ചടങ്ങില്‍ ആദരിച്ചു. തൃശൂര്‍ റവന്യു ജില്ലാ അധ്യക്ഷന്‍ ഗോപകുമാര്‍ മാസ്റ്റര്‍ സമാപന സന്ദേശം നല്‍കി. എ.വി. രഞ്ജിത്ത് പി.പി സുദേവ് , എന്നിവര്‍ സംസാരിച്ചു. പുതിയ ഗുരുവായൂര്‍ ഗോകുല ജില്ലാ സമിതി അധ്യക്ഷനായി പി.കെ.ശിവദാസ് , ടി എ ശിവരാമന്‍ കെ. ആര്‍ കേശവന്‍ എന്നിവര്‍ ഉപധ്യക്ഷന്‍മാര്‍, എ.വി. രഞ്ജിത്ത് കാര്യദര്‍ശി , ഡി. സ് സുജിത്ത് സഹകാര്യദര്‍ശി, പി.ബി സുദേവ് ട്രഷററര്‍ ആയും പി എസ് ശ്രീലക്ഷ്മി ഭഗനി പ്രമുഖയായും പ്രഖ്യാപിച്ചു.

 

ADVERTISEMENT
error: Content is protected !!