25.7 C
Kunnamkulam
Sunday, August 2, 2026
Home Bureaus Perumpilavu ചാലിശ്ശേരി എസ്.സി.യു.പി. സ്‌കൂളില്‍ പ്രീ-പ്രൈമറി വിദ്യാര്‍ഥികളുടെ പ്രവേശനോത്സവം സംഘടിപ്പിച്ചു

ചാലിശ്ശേരി എസ്.സി.യു.പി. സ്‌കൂളില്‍ പ്രീ-പ്രൈമറി വിദ്യാര്‍ഥികളുടെ പ്രവേശനോത്സവം സംഘടിപ്പിച്ചു

 

ചാലിശ്ശേരി എസ്.സി.യു.പി. സ്‌കൂളിലെ 2026-27 അധ്യയന വര്‍ഷത്തെ പ്രീ-പ്രൈമറി വിദ്യാര്‍ഥികളുടെ പ്രവേശനോത്സവം സംഘടിപ്പിച്ചു. തൃത്താല ബ്ലോക്ക് പഞ്ചായത്ത് അംഗം ഹുസൈന്‍ പുളിയഞ്ഞാലില്‍ ഉദ്ഘാടനം ചെയ്തു. എം.ഐ.എസ്.സി. എജുക്കേഷണല്‍ സൊസൈറ്റി കോര്‍പ്പറേറ്റ് മാനേജര്‍ ഫാ. വര്‍ഗീസ് വാഴപ്പിള്ളി അധ്യക്ഷത വഹിച്ചു. സഭാ വൈദിക ട്രസ്റ്റി ഫാ. തോമസ് കുര്യന്‍ നവാഗതരെ സ്വീകരിച്ച് സമ്മാനങ്ങള്‍ വിതരണം ചെയ്തു.യാക്കോബായ സുറിയാനി പള്ളി വികാരി ഫാ. അബ്രഹാം യാക്കൂബ് പൂവ്വത്ത്മണ്ണില്‍, പ്രധാനാധ്യാപകന്‍ കെ. മുഹമ്മദ് സല്‍മാന്‍, പി.ടി.എ. പ്രസിഡന്റ് പി.എ. റഹിയാനത്ത്, റിജിന്‍ സി. റിംസണ്‍, പി.വി. മഞ്ജുഷ, ഹന്ന പി. കുഞ്ഞുമോന്‍ എന്നിവര്‍ സംസാരിച്ചു.പ്രവേശനോത്സവ ഗാനത്തിന്റെ ദൃശ്യാവിഷ്‌കാരം, കിഡ്‌സ് കോര്‍ണര്‍ എന്നിവ ഉള്‍പ്പെടെയുള്ള വിവിധ പരിപാടികളും നടത്തി.

ADVERTISEMENT
error: Content is protected !!