24.9 C
Kunnamkulam
Saturday, August 1, 2026
Home CCTV Desk ആലുക്കല്‍ നടപ്പാത പുനര്‍നിര്‍മ്മിക്കാതതില്‍ പ്രതിഷേധം

ആലുക്കല്‍ നടപ്പാത പുനര്‍നിര്‍മ്മിക്കാതതില്‍ പ്രതിഷേധം

തയ്യൂര്‍ ആലുക്കല്‍ പാലത്തിന്റെ നിര്‍മ്മാണത്തിനോടനുബന്ധിച്ച് ഉണ്ടാക്കിയ താല്‍ക്കാലിക നടപ്പാത കനത്ത മഴയില്‍ കുത്തിയൊലിച്ചു പോയ സാഹചര്യത്തില്‍ എത്രയും പെട്ടന്ന് യാത്രക്കാര്‍ക്ക് സഞ്ചരിക്കാവുന്ന സാഹചര്യമൊരുക്കണമെന്നു സി.എം.പി തയ്യൂര്‍ ബ്രാഞ്ച് ആവശ്യപ്പെട്ടു. പ്രദേശവാസികള്‍ ആശ്രയിക്കുന്ന എരുമപ്പെട്ടി ഗവണ്‍മെന്റ് ആശുപത്രിയിലേക്കും, സ്‌കൂള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും, മറ്റ് ദൈനംദിനാവശ്യങ്ങള്‍ക്കും മൂന്നു കിലോമീറ്റര്‍ ചുറ്റി പഴവൂര്‍ വഴിയാണ് ഇപ്പോള്‍ പോകേണ്ടത്. അത്യധികം ബുദ്ധിമുട്ടനുഭവിക്കുന്ന ഈ സാഹചര്യത്തില്‍ പുതിയ നടപ്പാത നിര്‍മിക്കണമെന്ന് ആലുക്കല്‍ പാലത്തിനു സമീപം നടത്തിയ പ്രതിഷേധ യോഗത്തില്‍ നേതാക്കള്‍ പറഞ്ഞു. സിഎംപി ജില്ലാ കമ്മിറ്റി അംഗം എ.ടി സ്റ്റീഫന്‍ അധ്യക്ഷത വഹിച്ചു. കെ.എസ്.വൈ.എഫ് ജില്ലാ സെക്രട്ടറിയും സിഎംപി ജില്ലാ കമ്മിറ്റി അംഗവുമായ എ ആര്‍ രഞ്ജിത്ത്, ബാഞ്ച് സെക്രട്ടറി എ ടി ആന്റ്‌റു, കെ.എസ്.വൈ.എഫ് യൂണിറ്റ് സെക്രട്ടറി മുഹമ്മദ് റഷീദ്, ബ്രാഞ്ച് അംഗങ്ങളായ സജീഷ്, എ കെ സുധീഷ്, സുമേഷ്, ഡി എസ് എഫ് ജില്ലാ പ്രസിഡന്റ് ഗില്‍സ് ദേവസി എന്നിവര്‍ സംസാരിച്ചു.

 

ADVERTISEMENT
error: Content is protected !!