24.9 C
Kunnamkulam
Saturday, August 1, 2026
Home Bureaus Kechery ഇന്ധന വില വര്‍ധനവിനെതിരെ പ്രതിഷേധവുമായി കെ.സി.വൈ.എം

ഇന്ധന വില വര്‍ധനവിനെതിരെ പ്രതിഷേധവുമായി കെ.സി.വൈ.എം

പാചക വാതക – ഇന്ധന വില വര്‍ധനവിനെതിരെ പ്രതിഷേധവുമായി കെ.സി.വൈ.എം. മറ്റം ഫൊറോനയിലെ കെ.സി.വൈ.എം സംഘടനയുടെ നേതൃത്വത്തില്‍ ജനങ്ങളുടെ ദൈനം ദിന ജീവിതം ദുസഹമാക്കുന്ന കേന്ദ്രസര്‍ക്കാര്‍ നിലപാടിനെതിരെ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു. കൂനംമൂച്ചി സെന്ററില്‍ നടന്ന പ്രതിഷേധ സദസ്സ് കെ.സി.വൈ.എം മറ്റം ഫൊറോന ഡയറക്ടര്‍ ഫാ. ഫ്രാങ്ക്‌ളിന്‍ കണ്ണനായ്ക്കല്‍ ഉദ്ഘാടനം ചെയ്തു. കെ.സി.വൈ.എം. ഫൊറോന പ്രസിഡണ്ട് നിജില്‍ ജോസ് അധ്യക്ഷനായി. ഫൊറോന ജനറല്‍ സെക്രട്ടറി എഡ്വിന്‍ ആന്റോ ആമുഖ പ്രഭാഷണം നടത്തി. ഫൊറോനയിലെ സംഘടനാ അംഗങ്ങളായ യുവജനങ്ങള്‍ പ്രതിഷേധ സദസ്സില്‍ പങ്കെടുത്തു.

 

ADVERTISEMENT
error: Content is protected !!