24.9 C
Kunnamkulam
Saturday, August 1, 2026
Home Bureaus Kechery കേരള കര്‍ഷക സംഘം മണലൂര്‍ ഏരിയാ സമ്മേളനം സമാപിച്ചു

കേരള കര്‍ഷക സംഘം മണലൂര്‍ ഏരിയാ സമ്മേളനം സമാപിച്ചു

രണ്ടു ദിവസങ്ങളിലായി എളവള്ളിയില്‍ നടന്ന കേരള കര്‍ഷകസംഘം മണലൂര്‍ ഏരിയ സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം എളവള്ളി സാമ്പത്തികോദ്ധാരണ സംഘം ഹാളില്‍ സജജമാക്കിയ പി.കെ. പീതാംബരന്‍ നഗറില്‍ കര്‍ഷക സംഘം ജില്ലാ സെക്രട്ടറി എ.എസ് കുട്ടി ഉദ്ഘാടനം ചെയ്തു. എ.കെ. ഹുസൈന്‍, ലതി വേണുഗോപാല്‍, കെ.വി.രാജേഷ് എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. കെ.പി. അലി രക്തസാക്ഷി പ്രമേയവും സുമ രമേശന്‍ അനുശോചന പ്രമേയവും അവതരിപ്പിച്ചു. ഏരിയാ സെക്രട്ടറി വി.എന്‍.സുര്‍ജിത് പ്രവര്‍ത്തന റിപ്പോര്‍ട്ടിന്റെയും, ജില്ലാ പ്രസിഡണ്ട് പി.ആര്‍. വര്‍ഗ്ഗീസ് സംഘടന റിപ്പോര്‍ട്ടിന്റെയും അവതരണം നടത്തി.

ADVERTISEMENT
error: Content is protected !!