മില്യന്‍ തൂഫാന്‍ ഗോള്‍ 2026 പരിപാടിക്ക് മരത്തംകോട് സ്‌കൂളില്‍ തുടക്കമായി

 

മരത്തംകോട് എം.പി.എം. യു.പി. സ്‌കൂളില്‍ മില്യന്‍ തൂഫാന്‍ ഗോള്‍ 2026 പരിപാടിക്ക് തുടക്കമായി. ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ, ഉദ്ഘാടനം കടങ്ങോട് പഞ്ചായത്ത് മെമ്പര്‍ ശങ്കരനാരായണന്‍ നിര്‍വഹിച്ചു. പ്രധാനാധ്യാപകന്‍ ഫാദര്‍ സജി കുളങ്ങാട്ടില്‍ സ്വാഗതം പറഞ്ഞു. സ്‌കൂളിലെ കായിക പ്രതിഭകളെ കണ്ടെത്തുന്നതിനും കുട്ടികളില്‍ കായിക വിനോദങ്ങളോടുള്ള താല്പര്യം വളര്‍ത്തുന്നതിനും ലഹരി ഉപയോഗം ഒഴിവാക്കാനും ആണ് കിക്ക് ഓഫ് 2026 ടൂര്‍ണമെന്റ് സംഘടിപ്പിച്ചിരിക്കുന്നത്. സാമൂഹ്യപ്രവര്‍ത്തകനായ വിജയന്‍ മാസ്റ്റര്‍ ലോകകപ്പ് ഫുട്‌ബോള്‍ ക്വിസ് കോമ്പറ്റീഷന്‍, തൂഫാന്‍ ഗോള്‍ കിക്ക് ഓഫ് എന്നിവയ്ക്ക് നേതൃത്വം നല്‍കി. കടങ്ങോട് പഞ്ചായത്ത് മെമ്പറും പിടിഎ പ്രസിഡന്റുമായ അബ്ദുല്‍ റഹീം ഈ പരിപാടിക്ക് ആശംസകള്‍ അറിയിച്ചു. വ്യത്യസ്ത രാജ്യങ്ങളുടെ ജേഴ്‌സികളണിഞ്ഞ് ആവേശത്തോടെയാണ് വിദ്യാര്‍ത്ഥികള്‍ കളി കാണാനും പിന്തുണയ്ക്കാനും ഗ്രൗണ്ടിലേക്ക് എത്തിയത്. കൂടാതെ ഫുട്‌ബോള്‍ ക്വിസില്‍ ഒന്നും രണ്ടും സ്ഥാനം കരസ്ഥമാക്കിയ നിഹാലിനെയും ബിലാലിനെയും അനുമോദിച്ചു. സ്‌പോര്‍ട്‌സ് കണ്‍വീനര്‍ അനു പി ബി, റിന്‍സി, സോന മറ്റ് അധ്യാപകരായ സീനത്ത്, ലിന, ജിന, സ്റ്റെഫി, സ്‌നേഹ, ഷെമീറ, ഡെയ്‌സി, ലിജിന്‍ പി ചാക്കോ എന്നിവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT