24.9 C
Kunnamkulam
Sunday, August 2, 2026
Home Bureaus Punnayurkulam മന്ദലാംകുന്ന് ബീച്ചില്‍ മരം നട്ട് മെസ്സിയുടെ ഹാട്രിക് ഗോളിന്റെ ആഘോഷം

മന്ദലാംകുന്ന് ബീച്ചില്‍ മരം നട്ട് മെസ്സിയുടെ ഹാട്രിക് ഗോളിന്റെ ആഘോഷം

 

അര്‍ജന്റിന ആരാധകരുടെ നേതൃത്വത്തില്‍ മന്ദലാംകുന്ന് ബീച്ചില്‍ മരം നട്ട് ലോകകപ്പിലെ മെസ്സിയുടെ ഹാട്രിക് ഗോളിന്റെ ആഘോഷം. കാല്‍പന്ത്കളിയുടെ ആരവമുയര്‍ന്നതോടെ മന്ദലാംകുന്ന് ബീച്ച് ഇനി അര്‍ജന്റീനയിലെ റൊസാരിയോ ബീച്ചാക്കാനാണ് ആരാധകരുടെ ശ്രമം. അര്‍ജന്റീനയുടെ കൊടി തോരണങ്ങളും കളിക്കാരുടെ ഫ്‌ളക്‌സുമെല്ലാം നിറഞ്ഞിട്ടുണ്ട് ഇവിടെ. വിന്‍ ഷെയര്‍ ലൈബ്രറിയുടെ നേതൃത്വത്തില്‍ എല്ലാദിവസവും ബിച്ചില്‍ ബിഗ് സ്‌ക്രീന്‍ പ്രദര്‍ശനവും സംഘടിപ്പിക്കുന്നുണ്ട്. നൂറ് കണക്കിനാളുകളാണ് ദിവസവും ബീച്ചില്‍ കളി കാണാനെത്തുന്നത്. ലോക ചാമ്പ്യന്‍മാരുടെ ആദ്യമത്സരത്തില്‍ തന്നെ ഹാട്രിക് നേടി ഉജ്ജ്വല പ്രകടനം കാഴ്ച വെച്ച മെസിയ്ക്ക് വേണ്ടിയാണ് ഈ ദിനത്തില്‍ ഓര്‍മമരം നട്ടത്. തുടര്‍ന്ന് മധുര പലഹാരം വിതരണം നടത്തി ടീമിന്റെ വിജയം ആഘോഷിച്ചു.

ADVERTISEMENT
error: Content is protected !!