24.5 C
Kunnamkulam
Saturday, August 1, 2026
Home Bureaus Kunnamkulam കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ക്ക് ചെണ്ടുമല്ലി തൈകളും,പച്ചക്കറി തൈകളും വിതരണം ചെയ്തു

കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ക്ക് ചെണ്ടുമല്ലി തൈകളും,പച്ചക്കറി തൈകളും വിതരണം ചെയ്തു

 

വരാനിരിക്കുന്ന ഓണക്കാലത്ത് നഗരസഭയെ സ്വയംപര്യാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ കുന്നംകുളം നഗരസഭയില്‍ കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ക്ക് ചെണ്ടുമല്ലി തൈകളും,പച്ചക്കറി തൈകളും വിതരണം ചെയ്തു. ഓണത്തിന് വിളവെടുപ്പ് നടത്താന്‍ പാകത്തിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. നഗരസഭയില്‍ നടന്ന ചടങ്ങില്‍ തൈകളുടെ വിതരണോദ്ഘാടനം നഗരസഭ ചെയര്‍പേഴ്‌സണ്‍ സൗമ്യ അനിലന്‍ നിര്‍വ്വഹിച്ചു. ഓണക്കാലത്ത് വിപണിയില്‍ ആവശ്യക്കാരുള്ള പൂക്കളും, വിഷരഹിത പച്ചക്കറികളും സ്വന്തമായി ഉത്പാദിപ്പിക്കാന്‍ കുടുംബശ്രീ അംഗങ്ങളെ പ്രാപ്തരാക്കുകയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ചടങ്ങില്‍ സി.ഡി.എസ് 1 വൈസ്‌ചെയര്‍പേഴ്‌സണ്‍ ഷീജ ജയന്‍ അധ്യക്ഷത വഹിച്ചു. കുന്നംകുളം നഗരസഭ വൈസ് ചെയര്‍മാന്‍ പി.ജി. ജയപ്രകാശ്, സി.ഡി.എസ് 2 ചെയര്‍പേഴ്‌സണ്‍ കെ.എ. രമണി, മെമ്പര്‍ സെക്രട്ടറി ബിന്നു , നഗരസഭ സെക്രട്ടറി കെ.കെ.മനോജ്, വിവിധ സ്ഥിരംസമിതിയധ്യക്ഷര്‍, കൗണ്‍സിലര്‍മാര്‍, കുടുംബശ്രീ അംഗങ്ങള്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

ADVERTISEMENT
error: Content is protected !!