24.9 C
Kunnamkulam
Saturday, August 1, 2026
Home Bureaus Punnayurkulam സ്വകാര്യബസിന്റെ മുന്‍ചക്രം കാനയിലേക്ക് വീണു ; യാത്രക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു

സ്വകാര്യബസിന്റെ മുന്‍ചക്രം കാനയിലേക്ക് വീണു ; യാത്രക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു

 

നിറയെ യാത്രക്കാരുമായി കുന്നംകുളത്തേക്ക് സര്‍വ്വീസ് നടത്തുകയായിരുന്ന സ്വകാര്യബസിന്റെ മുന്‍ചക്രം വടക്കേകാട് സെന്ററില്‍ വവെച്ച് കാനയിലേക്ക് വീണു. യാത്രക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഇന്ന് രാവിലെ 9 മണിയോടെ വടക്കേകാട് സെന്ററിലായിരുന്നു അപകടം. കുന്നംകുളം-കുണ്ടുകടവ് റൂട്ടിലോടുന്ന മനുകൃഷ്ണ ബസ്സാണ് അപകടത്തില്‍പ്പെട്ടത്. വടക്കേക്കാട് സെന്ററില്‍ നിര്‍ത്തുന്നതിന് വേണ്ടി റോഡിന് അരികിലേക്ക് നിര്‍ത്തിയപ്പോഴാണ് തെന്നി മാറി കാനയിലേക്ക് മുന്‍ചക്രം വീണത്. ആല്‍ത്തറയില്‍ നിന്നും കുന്നംകുളത്തേക്ക് പോകുന്നതിനിടെയാണ് സംഭവം. ബസ്സില്‍ നിറയെ ആളുകള്‍ ഉണ്ടായിരുന്നവെങ്കിലും ആര്‍ക്കും പരിക്കില്ല. നാട്ടുകാരും ബസ് ജീവനക്കാരും ചേര്‍ന്ന് ഏറെ നേരത്തെ ശ്രമങ്ങള്‍ക്കൊടുവിലാണ് കാനയില്‍ നിന്നും വാഹനം കയറ്റിയത്. ഇതുമൂലം ഇവിടെ അല്‍പ്പനേരം ഗതാഗതം തടസ്സപ്പെട്ടു. മഴ പെയ്തു റോഡില്‍ വെള്ളം നില്‍ക്കുന്നതിനാല്‍ ബസ്സുകള്‍ റോഡില്‍ നിന്ന് ഇറക്കി നിര്‍ത്തുന്നത് പലപ്പോഴും അപകടങ്ങള്‍ക്ക് കാരണമാകുന്നതായി ബസ് ജീവനക്കാര്‍ പറഞ്ഞു.

ADVERTISEMENT
error: Content is protected !!