31.7 C
Kunnamkulam
Wednesday, September 16, 2026
Home CCTV Desk ഇസ്ലാമിക കലണ്ടര്‍ പ്രകാരം പുതുവര്‍ഷമായ മുഹറം ഒന്ന് ഇന്ന്

ഇസ്ലാമിക കലണ്ടര്‍ പ്രകാരം പുതുവര്‍ഷമായ മുഹറം ഒന്ന് ഇന്ന്

65

 

വിശ്വാസപ്രധാനമായ മുഹറം 9, 10 – ജൂണ്‍ 25,26 വ്യാഴം, വെള്ളി ദിവസങ്ങളില്‍ ആചരിക്കും. ഇസ്ലാമിക ചരിത്രത്തില്‍ സുപ്രധാനമായ ഒട്ടേറെ സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച മാസമാണ് മുഹറം. മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ ദുല്‍ഹജ്ജ് 29 ചൊവ്വാഴ്ച പൂര്‍ത്തിയാക്കി മുഹറം ഒന്ന് ജൂണ്‍ 17 ന് ബുധനാഴ്ച ആയിരിക്കുമെന്നും ഇതിലെ ഏറ്റവും പ്രധാന ദിവസമായ മുഹറം 9, 10 ലെ വ്രതാനുഷ്ഠാനം ജൂണ്‍ 25, 26 തീയതികളില്‍ അനുഷ്ഠിക്കുവാനും സംയുക്ത മഹല്ല് ഖാസിമാര്‍ പ്രഖ്യാപിച്ചു ഇസ്ലാമിക കലണ്ടറിലെ ആദ്യ മാസമായ മുഹറം ഒരു പുതുവര്‍ഷത്തിന്റെ തുടക്കം മാത്രമല്ല. വിശ്വാസം, ത്യാഗം, പ്രത്യാശ, നന്ദി എന്നിവയുടെ അടയാളം കൂടിയാണ്. ഇസ്ലാമിക ചരിത്രത്തില്‍ സുപ്രധാനമായ ഒട്ടേറെ സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച മാസമാണിത്. ഇസ്ലാമിക നിയമപ്രകാരം, യുദ്ധം നിഷിദ്ധമാക്കിയ നാല് മാസങ്ങളില്‍ ഒന്നാണ് മുഹറം.

ADVERTISEMENT
error: Content is protected !!