24.9 C
Kunnamkulam
Saturday, August 1, 2026
Home Bureaus Chavakkad മണ്‍സൂണ്‍ കാലത്തെ വറുതിയിലും തീരദേശ ജനതയ്ക്ക് ആശ്വാസമേകി സുന്നി യുവജന സംഘം

മണ്‍സൂണ്‍ കാലത്തെ വറുതിയിലും തീരദേശ ജനതയ്ക്ക് ആശ്വാസമേകി സുന്നി യുവജന സംഘം

 

സംഘടനയുടെ സംസ്ഥാനവ്യാപകമായ സാമൂഹിക, സാന്ത്വന, സേവന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടപ്പിലാക്കുന്ന സ്വയം തൊഴില്‍ സഹായ പദ്ധതിയുടെ കീഴില്‍ അര്‍ഹരായ മത്സ്യത്തൊഴിലാളി കുടുംബത്തിന് ഫിഷിംഗ് ബോട്ട് വിതരണം ചെയ്തു. ചാവക്കാട് മേഖലയിലാണ് ഒരു കുടുംബത്തിന് സ്ഥിരവരുമാനവും ജീവിതമാര്‍ഗ്ഗവും ഉറപ്പാക്കിക്കൊണ്ട് ഈ പദ്ധതി നടപ്പിലാക്കിയത്.മുനക്കക്കടവ് ഹാര്‍ബറില്‍ നടന്ന സഹായ വിതരണ ചടങ്ങ് എന്‍.കെ.അക്ബര്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. എസ് വൈ എസ് ജില്ല പ്രസിഡണ്ട് നിസാര്‍ സഖാഫി അധ്യക്ഷത വഹിച്ചു. കേരള മുസ്‌ലിം ജമാഅത്ത് ജില്ല പ്രസിഡണ്ട് സയ്യിദ് ഫസല്‍ തങ്ങള്‍ മുഖ്യപ്രഭാഷണം നടത്തി. കടപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എം.അബ്ദുല്‍ മനാഫ്, മെമ്പര്‍മാരായ ആര്‍.കെ.ഇസ്മായില്‍, അഷ്‌കര്‍ അലി, കേരള മുസ്ലിം ജമാഅത്ത് ജില്ലാ ജനറല്‍ സെക്രട്ടറി ജലാല്‍ ഹാജി, ഹൈദ്രോസ്‌കോയ തങ്ങള്‍ അബ്ദുല്‍ വാഹിദ് നിസാമി തുടങ്ങിയവര്‍ സംസാരിച്ചു.സൈഫുദ്ദീന്‍ പിഎം സ്വാഗതവും നിഷാര്‍ മേച്ചേരിപ്പടി നന്ദിയും അറിയിച്ചു. പരസഹായമില്ലാതെ സ്വന്തം അധ്വാനം കൊണ്ട് ജീവിക്കാന്‍ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് എസ്.വൈ.എസ് ഈ സ്വയം തൊഴില്‍ പദ്ധതി ആവിഷ്‌കരിച്ചത്. ങ്ങും

ADVERTISEMENT
error: Content is protected !!