31.5 C
Kunnamkulam
Thursday, September 17, 2026
Home Bureaus Erumapetty എരുമപ്പെട്ടി പാഴിയോട്ടുമുറിയിൽ കാർ ബൈക്കിലിടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു.

എരുമപ്പെട്ടി പാഴിയോട്ടുമുറിയിൽ കാർ ബൈക്കിലിടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു.

379

എരുമപ്പെട്ടി പാഴിയോട്ടുമുറിയിൽ കാർ ബൈക്കിലിടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു.ആദൂർ കാരേങ്ങൽ 24 വയസ്സുള്ള മുഹമ്മദ് ഹാഷിം ആണ് മരിച്ചത്. ബൈക്കിൽ കൂടെയുണ്ടായിരുന്ന ഹാഷിമിന്റെ ഭാര്യ എരുമപ്പെട്ടി സ്വദേശി 20 വയസ്സുള്ള സിയാ മൈമൂന ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്. ഇന്നലെ ഉച്ചതിരിഞ്ഞ് 4 മണിയോടെ കുന്നംകുളം-വടക്കാഞ്ചേരി സംസ്ഥാനപാതയിൽ പാഴിയോട്ടുമുറി പാത്രമംഗലം റോഡിന് സമീപമാണ് അപകടമുണ്ടായത്.വടക്കാഞ്ചേരി ഭാഗത്തുനിന്ന് അമിതവേഗത്തിൽ വന്നിരുന്ന കാർ നിയന്ത്രണം വിട്ട് എതിർ ദിശയിലേക്ക് സഞ്ചരിച്ച് എതിരെ വന്നിരുന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ദമ്പതികൾ അകലേക്ക് തെറിച്ച് വീണു. തുടയെല്ല് തകർന്ന ഹാഷിം തൃശൂർ എലൈറ്റ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെ 2.30 ഓടെ മരിക്കുകയായിരുന്നു. ഹാഷിമിന്റെ കാൽ ശസ്ത്രക്രിയയിലൂടെ മുറിച്ച് മാറ്റിയിരുന്നു.സിയാ മൈമൂനയുടെ കൈകാലുകളുടെ എല്ലുകൾക്കും ഇടുപ്പെല്ലിന്പൊട്ടൽ സംഭവിച്ചിട്ടുണ്ട്. അങ്കമാലി അപ്പോളോ ആശുപത്രിയിൽ ഇവരെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയയാക്കി.രണ്ട് വർഷം മുമ്പാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. എരുമപ്പെട്ടിയിലെ ഭാര്യ വീട്ടിലേക്ക് വരുന്നതിനിടയിലാണ് അപകടത്തിൽപ്പെട്ടത്. അടുത്ത ദിവസം ദുബായിലേക്ക് ജോലിക്ക് പോകാനിരിക്കുകയായിരുന്നു ഹാഷിം.

ADVERTISEMENT
error: Content is protected !!