ചൊവ്വന്നൂരില്‍ കാര്‍ഷിക വിജ്ഞാന വികസന വിപണന കേന്ദ്രം ആരംഭിച്ചു

ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയില്‍, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫീസറുടെ കീഴില്‍ കാര്‍ഷിക വിജ്ഞാന വികസന വിപണന കേന്ദ്രം ആരംഭിച്ചു. പോര്‍ക്കുളം പഞ്ചായത്തിലെ അക്കിക്കാവില്‍ ആരംഭിച്ച കേന്ദ്രത്തിന്റെ ഉദ്ഘാടനം ചൊവ്വന്നൂര്‍ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.ജി. രഘുനാഥ് നിര്‍വ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിമി കെ.ആര്‍ അധ്യക്ഷത വഹിച്ചു.ഫാര്‍മര്‍ എക്സ്റ്റന്‍ഷന്‍ ഓര്‍ഗനൈസേഷനും, ഫാര്‍മര്‍ പ്രൊഡ്യൂസര്‍ഓര്‍ഗനൈസേഷനും ചേര്‍ന്നാണ് കാര്‍ഷിക വിജ്ഞാന വികസന വിപണന കേന്ദ്രത്തിന്റെപ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുക.ഗുണനിലവാരമുള്ള നടീല്‍ വസ്തുക്കള്‍ ലഭ്യമാക്കുക, ആവശ്യമായ സാങ്കേതിക വിജ്ഞാനം ഉറപ്പുവരുത്തുക,കര്‍ഷകരുടെ ഉത്പന്നങ്ങള്‍ക്ക് വിപണികണ്ടെത്തുക, മുല്യവര്‍ദ്ധിതഉത്പന്നങ്ങള്‍ വിപണിയിലെത്തിക്കുക എന്നിവയാണ് സംരംഭത്തിലൂടെ ലക്ഷ്യമിടുന്നത്.ആത്മ ബിഎഫ്എസി ചെയര്‍മാന്‍ എം. ബാലാജി, ജില്ല പഞ്ചായത്ത് അംഗം എം.വി പ്രശാന്ത്, കടങ്ങോട് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.എം. നൗഷാദ്,കടവല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ധര്‍മ്മന്‍, വെലൂര്‍ പഞ്ചായത്ത്പ്രസിഡന്റ് സ്വപ്ന രാമചന്ദ്രന്‍, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ റിയ ജോസഫ്, പോര്‍ക്കുളം കൃഷി ഓഫീസര്‍ സുഷ്ന തുടങ്ങിയവര്‍ സംസാരിച്ചു.

 

ADVERTISEMENT