29.1 C
Kunnamkulam
Wednesday, August 5, 2026
Home Bureaus Erumapetty ഇന്ത്യന്‍ എയര്‍ ഫോഴ്‌സില്‍ നിയമനം ലഭിച്ച അജുല്‍ ആര്‍ കൃഷ്ണനെ ആദരിച്ചു

ഇന്ത്യന്‍ എയര്‍ ഫോഴ്‌സില്‍ നിയമനം ലഭിച്ച അജുല്‍ ആര്‍ കൃഷ്ണനെ ആദരിച്ചു

ഇന്ത്യന്‍ എയര്‍ ഫോഴ്‌സില്‍ ഫ്‌ളയിംഗ് ഓഫീസറായി നിയമനം ലഭിച്ച വടക്കാഞ്ചേരി സ്വദേശി അജുല്‍ ആര്‍ കൃഷ്ണനെ എരുമപ്പെട്ടി റീച്ച് ഫോര്‍ ദ സ്റ്റാര്‍സ് ആദരിച്ചു. സാമൂഹിക ജീവകാരുണ്യ പ്രവര്‍ത്തക ലളിത സ്വാമി പൊന്നാട അണിയിച്ച് ഉപഹാരം സമര്‍പ്പിച്ചു. റീച്ച് ഫോര്‍ ദ സ്റ്റാര്‍സ് ചീഫ് കോഡിനേറ്റര്‍ മേജര്‍ കെ.പി.ജോസഫ് അധ്യക്ഷനായി. എരുമപ്പെട്ടി ഫൊറോന വികാരി ഫാ.ജോഷി ആളൂര്‍, എരുമപ്പെട്ടി പ്രസ് ക്ലബ്ബ് പ്രസിഡന്റ് എ.എം.റഷീദ് എന്നിവര്‍ പങ്കെടുത്തു. കോഡിനേറ്റര്‍മാരായ മേഘ സുനില്‍,അഭി ഫ്രാന്‍സീസ്,ആദിത്യ, ശിവ പ്രിയ എന്നിവര്‍ നേതൃത്വം നല്‍കി.

 

ADVERTISEMENT
error: Content is protected !!