24.3 C
Kunnamkulam
Tuesday, August 11, 2026
Home Bureaus Erumapetty താക്കോല്‍ ദാനവും രാജീവ് ഗാന്ധി പുരസ്‌ക്കാര വിതരണവും നടന്നു

താക്കോല്‍ ദാനവും രാജീവ് ഗാന്ധി പുരസ്‌ക്കാര വിതരണവും നടന്നു

37

യൂത്ത് കോണ്‍ഗ്രസ് എരുമപ്പെട്ടി മണ്ഡലം കമ്മറ്റി മുണ്ടന്‍ കോട് സ്വദേശി തങ്ക, സഹോദരി വത്സല എന്നിവര്‍ക്ക് നിര്‍മ്മിച്ച് നല്‍കിയ വീടിന്റെ താക്കോല്‍ ദാനവും, എസ്.എസ്.എല്‍.സി, പ്ലസ് ടു വിജയികള്‍ക്കുള്ള രാജീവ് ഗാന്ധി പുരസ്‌ക്കാര വിതരണവും നടന്നു. യുവജനക്ഷേമ കായിക വകുപ്പ് മന്ത്രി അഡ്വ.ഒ.ജെ ജനീഷ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അജു നെല്ലുവായ് അധ്യക്ഷത വഹിച്ചു. കെ.പി.സി.സി അംഗം ജോസഫ് ചാലിശ്ശേരി, ഡി.സി.സി സെക്രട്ടറി പി.എസ് സുനീഷ്, യു.ഡി.എഫ് നിയോജക മണ്ഡലം കണ്‍വീനര്‍ അമ്പലപ്പാട്ട് മണികണ്ഠന്‍, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സുരേഷ് മമ്പറമ്പില്‍, മണ്ഡലം പ്രസിഡന്റ് എം.എം നിഷാദ്, യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് മഹേഷ് തിപ്പലശ്ശേരി, എം.സി ഐജു, കെ.ആര്‍ രാധിക, സെഫീന അസീസ്, സിജി ജോണ്‍, മീന ശലമോന്‍, സി.കെ നാരായണന്‍ എന്നിവര്‍ സംസാരിച്ചു.

 

ADVERTISEMENT
error: Content is protected !!