ഫ്രാന്‍സിസ് അസീസി വര്‍ഷം പരിസ്ഥിതി സംരക്ഷണ മാസമായി ആചരിച്ചു

വേലൂര്‍ ഫൊറോന കുടുംബ കൂട്ടായ്മയുടെ നേതൃത്വത്തില്‍ ഫ്രാന്‍സിസ് അസീസി വര്‍ഷം പരിസ്ഥിതി സംരക്ഷണ മാസമായി ആചരിച്ചു. വേലൂര്‍ അര്‍ണോസ് ദേവാലയാങ്കണത്തില്‍ ഫലവൃക്ഷത്തൈകള്‍ നട്ടു കൊണ്ട് തൃശ്ശൂര്‍ അതിരൂപത ഡയറക്ടര്‍ ഫാ. ഫ്രാന്‍സിസ് ട്വിങ്കിള്‍ വാഴപ്പള്ളിഉദ്ഘാടനം നിര്‍വഹിച്ചു. ഫൊറോന വികാരി ഫാ.ജയ്‌സണ്‍ തെക്കുംപുറം അദ്ധ്യക്ഷത വഹിച്ചു. ഓരോ മേഖലകള്‍ക്കും ഓരോ മരം എന്ന രീതിയില്‍ അതിന്റെ സംരക്ഷണവും ഉറപ്പുവരുത്തി കൊണ്ടായിരുന്നു ചടങ്ങ് നടത്തിയത്. ഫൊറോന ജനറല്‍ കണ്‍വീനര്‍ പി.പി. യേശുദാസ്, ജനറല്‍ സെക്രട്ടറി ജിന്റോ പാറന്നൂര്‍,ലീന ആന്റണി, പഞ്ചായത്ത് മെമ്പര്‍ ഷൈനി ഫ്രാന്‍സിസ്,ജിജോ തയ്യൂര്‍, വിജോയ് തലക്കോടന്‍,ഒ കെ.ജോസഫ്,ഒ.പി.കുര്യാക്കോസ് സംസാരിച്ചു.

 

ADVERTISEMENT