വിദ്യാര്‍ത്ഥി അനുമോദനവും വിവിധ മേഖലകളില്‍ കഴിവു തെളിയിച്ച വ്യക്തികള്‍ക്ക് ആദരവും നല്‍കി

വെള്ളറക്കാട് സര്‍വ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിക്കുകയും വിവിധ മേഖലകളില്‍ കഴിവു തെളിയിച്ച വ്യക്തികളെ ആദരിക്കുകയും ചെയ്തു. കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ആദരം ചടങ്ങ് കുന്നംകുളം എം.എല്‍.എ എ.സി. മൊയ്തീന്‍ ഉദ്ഘാടനം ചെയ്തു.ബാങ്ക് പ്രസിഡന്റ് സി.എം. അബ്ദുള്‍നാസര്‍ അധ്യക്ഷനായി. എരുമപ്പെട്ടി പോലീസ് ഇന്‍സ്‌പെക്ടര്‍ എസ്.അനീഷ് കുമാര്‍ മുഖ്യാതിഥിയായി. കടങ്ങോട് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.എം.നൗഷാദ്, ജില്ലാപഞ്ചായത്തംഗം മീന സാജന്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ജംഷീറ ഷിഹാബ്, പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ യു.വി.ഗിരീഷ്, വാര്‍ഡ്‌മെമ്പര്‍മാരായ അശോകന്‍, ആമിന സുലൈമാന്‍ തുടങ്ങിയവര്‍ സംസാരിച്ചു.തുടര്‍ന്ന് ലഹരിവിരുദ്ധ ബോധവല്‍ക്കരണവും ലഹരി വിരുദ്ധ പ്രതിജ്ഞയും നടന്നു.

 

ADVERTISEMENT