25.6 C
Kunnamkulam
Sunday, August 16, 2026
Home Bureaus Erumapetty തയ്യൂര്‍ ആലുക്കല്‍ പാലത്തിന്റെ പണി പൂര്‍ത്തീകരിക്കാത്തതില്‍ ബിജെപി പ്രതിഷേധം

തയ്യൂര്‍ ആലുക്കല്‍ പാലത്തിന്റെ പണി പൂര്‍ത്തീകരിക്കാത്തതില്‍ ബിജെപി പ്രതിഷേധം

42

വര്‍ഷക്കാല ആരംഭത്തിനു മുന്‍പേ ആലുക്കല്‍ പാലത്തിന്റെ സ്ലാമ്പ് വാര്‍ത്ത് പ്രധാന ജോലികള്‍ തീര്‍ക്കാതെ അനാസ്ഥ കാണിച്ചത് കൊണ്ടാണ് എരുമപ്പെട്ടി, വേലൂര്‍ പഞ്ചായത്തിലെ പ്രദേശവാസികള്‍ക്കും മറ്റു യാത്രക്കാര്‍ക്കും കിലോമീറ്ററുകള്‍ ചുറ്റി സഞ്ചരിക്കേണ്ട സാഹചര്യം വന്നത് . തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് അതിവേഗം എത്തിച്ചേരേണ്ട പ്രധാന റോഡാണിത്. മാറി മാറി വന്ന ഇടത് വലത് മുന്നണികളുടെ പിന്തിരിപ്പന്‍ നയമാണ് ജനങ്ങള്‍ക്ക് ദുരിതമായി മാറിയത്.എരുമപ്പെട്ടി,വേലൂര്‍ പഞ്ചായത്തുകള്‍ ചേര്‍ന്ന് നില്ക്കുന്ന മേഖലയായിട്ടും അതത് വാര്‍ഡ് മെമ്പര്‍ ഒരു ബദല്‍ നടപ്പാത പുനര്‍ ക്രമീകരിച്ച് സഞ്ചാരയോഗ്യമാക്കി കൊടുക്കുന്നതില്‍ പരാജയപ്പെട്ടു. എസ്.സി മോര്‍ച്ച ജില്ലാ പ്രസിഡണ്ട് അഭിലാഷ് തയ്യൂര്‍ പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു. ബി.ജെ.പി പഞ്ചായത്ത് കമ്മറ്റി വൈസ് പ്രസിഡണ്ട് ടി.എസ് സുമന്‍ അധ്യഷനായി. പ്രസിഡണ്ട് സുനീഷ് മമ്പറമ്പില്‍, ജനറല്‍ സെക്രട്ടറി സുരേഷ് തിരുത്തിയില്‍,മണ്ഡലം വൈസ് പ്രസിഡണ്ട് മുകുന്ദന്‍ വേലൂര്‍, പഞ്ചായത്ത്, യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി യദുകൃഷ്ണന്‍ വേലൂര്‍, തയ്യൂര്‍ ബൂത്ത് പ്രസിഡണ്ട് സി. സുരേഷ്‌കുമാര്‍ എന്നിവര്‍ സംസാരിച്ചു.

 

ADVERTISEMENT
error: Content is protected !!