25.6 C
Kunnamkulam
Sunday, August 16, 2026
Home CCTV Desk ഗണേശോല്‍ത്സവ സ്വാഗതസംഘം രൂപീകരിച്ചു

ഗണേശോല്‍ത്സവ സ്വാഗതസംഘം രൂപീകരിച്ചു

61

കേരള ക്ഷേത്രസംരക്ഷണ സമിതി ഗുരുവായൂര്‍ താലൂക്കിന്റെ ആഭിമുഖ്യത്തില്‍ ഗണേശോല്‍ത്സവ സ്വാഗതസംഘം രൂപീകരിച്ചു. ഗുരുവായൂര്‍ സണ്‍റൈസ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് സായി സഞ്ജിവിനി ട്രസ്റ്റ് ചെയര്‍മാന്‍ മൗന യോഗി സ്വാമി ഹരിനാരായണന്‍ ഉദ്ഘാടനം ചെയ്തു. അഡ്വ. കെ.എസ് പവിത്രന്‍ അദ്ധ്യക്ഷത വഹിച്ചു. ടി.വി ശ്രീനിവാസന്‍, നാരായണ ഭട്ടതിപാട്, സി.എം ശശീധരന്‍, മോഹന കൃഷ്ണന്‍, എന്‍.ജി വിനീത് കുമാര്‍, ടി.പിമുരളി, പി. ശ്രീവത്സന്‍ തുടങ്ങിയവര്‍ സംസാരിച്ചു. സെപ്റ്റംബര്‍ 15 നാണ് ഗണേശോത്സവം. ഭാരവാഹികളായി രക്ഷാധികാരി ഗുരുവായൂര്‍ ക്ഷേത്രം തന്ത്രി ബ്രഹ്‌മശ്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാട്, ചെയര്‍മാന്‍ രാജീവ് (പിബിഎച്ച് ഗ്രൂപ്പ് ചെയര്‍മാന്‍), കണ്‍വീനര്‍ കെ. എസ് പവിത്രന്‍ എന്നിവര്‍ അടങ്ങുന്ന 101 അംഗ സ്വാഗത സംഘം രൂപീകരിച്ചു.

ADVERTISEMENT
error: Content is protected !!