25 C
Kunnamkulam
Sunday, August 16, 2026
Home Bureaus Erumapetty യുവജന കലാവേദി ജനകീയ വായനശാല വായനാദിനാചരണം നടത്തി

യുവജന കലാവേദി ജനകീയ വായനശാല വായനാദിനാചരണം നടത്തി

26

കുട്ടഞ്ചേരി യുവജന കലാവേദി ജനകീയ വായനശാല വായനാദിനാചരണം നടത്തി. വായനശാല സെക്രട്ടറി വിമലേഷ് കുമാര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ കവയിത്രി ഐശ്വര്യ വാരിജാക്ഷന്‍ മുഖ്യാതിഥിയായി. മുഖ്യ രക്ഷാധികാരി ബിനോജ് മാസ്റ്റര്‍ വായനദിനാചരണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു. വിമലേഷ് കുമാര്‍, കെ സി നിതേഷ് എന്നിവര്‍ പുസ്തകാവതരണം നടത്തി. ബ്ലോക്ക് മെമ്പര്‍ സ്വപ്ന പ്രദീപ്, ബാലകൃഷ്ണന്‍ മേലേപുരക്കല്‍ എന്നിവര്‍ സംസാരിച്ചു. ശ്യാമ ദേവദാസ് സ്വാഗതവും പി വിശാഖ് നന്ദിയും പറഞ്ഞു.

 

ADVERTISEMENT
error: Content is protected !!