വേലൂര്‍ പഞ്ചായത്ത് തളിര്‍ റിഹാബിലിറ്റേഷന്‍ സെന്ററില്‍ യോഗദിനാചരണം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് നിതീഷ് ചന്ദ്രന്‍ അധ്യക്ഷനായി. ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പറും നൃത്ത, യോഗ അധ്യാപികയുമായ മഞ്ജുഷ പരിശീലനത്തിന് നേതൃത്വം നല്‍കി. പഞ്ചായത്ത് മെമ്പര്‍മാരായ അന്‍സാര്‍, ബദുല്‍ സൈമണ്‍, സി.ഡി.എസ്. ചെയര്‍പേഴ്‌സണ്‍ അരുന്ധതി സുരേഷ്, വൈസ് ചെയര്‍പേഴ്‌സണ്‍ കര്‍മ്മല ജോണ്‍സണ്‍, മദര്‍ പി.ടി.എ. പ്രസിഡന്റ് ഷീല രാജീവ്, കുടുംബശ്രീ ബ്ലോക്ക് കോഡിനേറ്റര്‍ സ്മിജിഷ, തളിര്‍ അധ്യാപിക അഞ്ജു കെ.ജയന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.



