29.2 C
Kunnamkulam
Wednesday, August 12, 2026
Home Bureaus Kunnamkulam ‘തൂഫാന്‍’ ലഹരിവിരുദ്ധ ക്യാമ്പയിന് ആവേശകരമായ തുടക്കം

‘തൂഫാന്‍’ ലഹരിവിരുദ്ധ ക്യാമ്പയിന് ആവേശകരമായ തുടക്കം

33

കുന്നംകുളം പോലീസിന്റെ നേതൃത്വത്തില്‍ തൂഫാന്‍’ ലഹരിവിരുദ്ധ ക്യാമ്പയിന് ആവേശകരമായ തുടക്കം. ലഹരി വിരുദ്ധ പോരാട്ടത്തിന്റെ ഭാഗമായി വൈവിധ്യമേറിയ പരിപാടികളാണ് നടത്തിയത്.
കുന്നംകുളം പുതിയ ബസ് സ്റ്റാന്‍ഡില്‍ നടന്ന ക്യാമ്പയിന്‍ നഗരസഭ വൈസ് ചെയര്‍മാന്‍ പി.ജി.ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. പെരുമ്പിലാവ് അന്‍സാര്‍ വിമണ്‍സ് കോളേജുമായി സംയുക്തമായി സംഘടിപ്പിച്ച ക്യാമ്പയിനില്‍ വിവിധ പരിപാടികള്‍ അരങ്ങേറി. പെനാല്‍ട്ടി ഷൂട്ടൗട്ട്, ബാനര്‍ റൈറ്റിങ്ങ്, സെല്‍ഫി ഫോട്ടോഷൂട്ട് എന്നിവ പരിപാടിക്ക് കൂടുതല്‍ പകിട്ടേകി. കൂടാതെ, അന്‍സാര്‍ വിമണ്‍സ് കോളേജിലെ വിദ്യാര്‍ത്ഥിനികള്‍ അവതരിപ്പിച്ച ലഹരിവിരുദ്ധ ഫ്‌ലാഷ് മോബ് ശ്രദ്ധേയമായി.

ADVERTISEMENT
error: Content is protected !!