എളവളളി യൂത്ത് ചേംബറിന്റെ നേതൃത്വത്തില്‍ ലഹരി വിരുദ്ധ വാരാചരണത്തിന്റെ ഭാഗമായി ലഹരിക്കെതിരെ ഒരു ഗോള്‍ എന്ന പേരില്‍ ഫുട്‌ബോള്‍ ഷൂട്ടൗട്ട് നടത്തി. ലോകപ്പ് ഫുട്‌ബോള്‍ മത്സരങ്ങളുടെ പശ്ചാത്തലത്തില്‍ സംഘടിപ്പിച്ച ഷൂട്ടൗട്ടിന്റെ ഉദ്ഘാടനം പാവറട്ടി പോലീസ് സബ് ഇന്‍സ്പെക്ടര്‍ എം.മഹേഷ്‌കുമാര്‍ ആദ്യഗോള്‍ അടിച്ച് നിര്‍വ്വഹിച്ചു. യൂത്ത് ചേംബര്‍ പ്രസിഡണ്ട് ടി.എന്‍. ലെനിന്‍ അധ്യക്ഷനായി. എ.എസ് അഭിജിത്, കെ.പി.ശ്രീജിത്ത്, ബീരാന്‍ കുട്ടി എന്നിവര്‍ സംസാരിച്ചു. നിരവധി പേരാണ് പ്രായഭേദമന്യേ ആവേശപൂര്‍വ്വം ഷൂട്ടൗട്ടില്‍ പങ്കെടുക്കാനെത്തിയത്.



