അന്താരാഷ്ട്ര യോഗാദിനാചരണത്തോടനുബന്ധിച്ച് കണ്ടണാശ്ശേരി ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ യോഗാദിനാചരണവും, യോഗാ പ്രദര്‍ശനവും സംഘടിപ്പിച്ചു. കുനംമുച്ചി കലാ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന ദിനാചരണം കണ്ടണാശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം. പി. സജീപ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളിലും യോഗ ക്ലബ്ബുകള്‍ ആരംഭിക്കണമെന്നും പ്രായമായവര്‍ക്ക് വാര്‍ദ്ധക്യസഹജമായ ബുദ്ധിമുട്ടുകള്‍ മാറ്റിവെച്ച് കൂടുതല്‍ ആരോഗ്യത്തോടെയും, സന്തോഷത്തോടെയും ഇരിക്കുന്നതിന് യോഗാ പരിശീലനം വലിയൊരു ലക്ഷ്യമായി കണ്ട് നടപ്പിലാക്കുമെന്നും പ്രസിഡണ്ട് വ്യക്തമാക്കി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി.കെ. സുധീപ അധ്യക്ഷയായി.



