31 C
Kunnamkulam
Sunday, August 16, 2026
Home Bureaus Perumpilavu തെരുവ് നായ ശല്യം രൂക്ഷം ; പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി

തെരുവ് നായ ശല്യം രൂക്ഷം ; പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി

36

തെരുവ് നായ ശല്യം രൂക്ഷമായ സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ആലംകോട് ഗ്രാമ പഞ്ചായത്ത്. കഴിഞ്ഞദിവസം ഉണ്ടായ തെരുവുനായ അക്രമണത്തെ തുടര്‍ന്നാണ് പ്രതിരോധ പദ്ധതികള്‍ തയ്യാറാക്കാന്‍ ആലങ്കോട് ഗ്രാമപഞ്ചായത്തും മൃഗസംരക്ഷണ വകുപ്പും സംയുക്ത യോഗം ചേര്‍ന്നത്. പഞ്ചായത്ത് ഹാളില്‍ നടന്ന യോഗത്തില്‍ പ്രസിഡന്റ് ആസിയ ഇബ്രാഹിം അധ്യക്ഷത വഹിച്ചു.പ്രതിരോധ നടപടികളുടെ സാങ്കേതിക വശങ്ങള്‍ വിശദമായി പരിശോധിച്ച ശേഷം അടിയന്തര നടപടികളുമായി മുന്നോട്ട് പോവാന്‍ യോഗം തീരുമാനിച്ചു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുബൈര്‍ ഉദിനുപറമ്പ്,സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്മാരായ ശാരിക മുരളീധരന്‍,ഫാത്തിമ ലത്തീഫ്,ചങ്ങരംകുളം മൃഗാശുപത്രി സീനിയര്‍ വെറ്റിനറി സര്‍ജന്‍ ഡോ പാമി ടി മാളിയേക്കല്‍,പഞ്ചായത്ത് സെക്രട്ടറി അഭിജിത്ത്,അസിസ്റ്റന്റ് സെക്രട്ടറി സുധന്‍,ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വേണു ,വാര്‍ഡ് മെമ്പര്‍മാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

 

ADVERTISEMENT
error: Content is protected !!