24.3 C
Kunnamkulam
Tuesday, August 11, 2026
Home Bureaus Punnayurkulam ആലാപാലം ആധുനിക വാതക ശ്മശാനം ഉടന്‍ തുറക്കണമെന്ന് ആവശ്യം

ആലാപാലം ആധുനിക വാതക ശ്മശാനം ഉടന്‍ തുറക്കണമെന്ന് ആവശ്യം

37

അകാരണമായി അടച്ചിട്ടിട്ടുള്ള ആലാപാലം ആധുനിക വാതക ശ്മശാനം ഉടന്‍ പൊതുജനങ്ങള്‍ക്ക് തുറന്നു കൊടുക്കണമെന്ന് ശ്മശാന സംരക്ഷണ സമിതി പഞ്ചായത്ത് അധികാരികളോട് ആവശ്യപ്പെട്ടു.തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ടി.എം. വിക്രമന്‍ കണ്‍വീനറും, കെ.സി. സദാനന്ദന്‍ ചെയര്‍മാനുമായുള്ള 15 അംഗ എക്‌സിക്യൂട്ടീവ് കമ്മറ്റിയെ യോഗം തെരെഞ്ഞെടുത്തു.ശ്മശാനം തുറന്ന് പ്രവര്‍ത്തിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള അപേക്ഷ പഞ്ചായത്ത് സെക്രട്ടറിക്ക് നല്‍കാനും തുടര്‍നടപടികള്‍ ഉണ്ടാകുന്നില്ലെങ്കില്‍ കേരള ഹൈക്കോടതിയെ സമീപിക്കാനും യോഗം തീരുമാനിച്ചു. മുന്‍ പഞ്ചായത്ത് പ്രസിഡണ്ട് ടി.വി. സുരേന്ദ്രന്‍ യോഗം ഉദ്ഘാടനം ചെയ്തു.എം അ എ വനാബ്, ടി.എം. വിക്രമന്‍, വി.കെ. ഇര്‍ഷാദ്, പി.എ.മന്‍സൂര്‍, സുഹറ ബക്കര്‍, അശോകന്‍ മുണ്ടംതറ, പഞ്ചായത്ത് അംഗങ്ങളായ ഷൈബ ദിനേശന്‍, ഷെഫീന മുനീര്‍, ഷൈമ നസീര്‍ എന്നിവര്‍ സംസാരിച്ചു.

 

ADVERTISEMENT
error: Content is protected !!