ശ്രീ വ്യാസ എന്‍.എസ്.എസ്. കോളേജില്‍ ബിരുദദാന ചടങ്ങ് സംഘടിപ്പിച്ചു

വടക്കാഞ്ചേരി ശ്രീ വ്യാസ എന്‍.എസ്.എസ്. കോളേജിലെ 2025-26 അധ്യയന വര്‍ഷത്തിലെ വിജയികളായ വിദ്യാര്‍ത്ഥികള്‍ക്കായി ബിരുദദാന ചടങ്ങ് സംഘടിപ്പിച്ചു. കേരള യൂണിവേഴ്‌സിറ്റി ഓഫ് ഫിഷറീസ് ആന്‍ഡ് ഓഷനോഗ്രഫിക് സയന്‍സ് -കുഫോസ്,പരീക്ഷ കണ്‍ട്രോളര്‍ ആയ ഡോക്ടര്‍ കെ പി സുഭാഷ് ചന്ദ്രന്‍ മുഖ്യാതിഥിയായ ചടങ്ങില്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് അംഗം ഡോക്ടര്‍ കെ.പ്രദീപ്കുമാര്‍ , കോളേജ് പ്രിന്‍സിപ്പല്‍ ഡോക്ടര്‍ വി.കെ.ശ്രീനിവാസ് , പി.ടി.എ. വൈസ് പ്രസിഡന്റ് അനൂപ് കിഷോര്‍, വിവിധ വകുപ്പ് മേധാവികള്‍ എന്നിവര്‍ സംബന്ധിച്ചു. തലപ്പിള്ളി താലൂക്കിലെ ഏക എയ്ഡഡ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് ആയ വ്യാസയിലെ 8 പഠന വിഭാഗങ്ങളിലെയും വിദ്യാര്‍ത്ഥികളെ ചടങ്ങില്‍ അനുമോദിച്ചു.

 

ADVERTISEMENT