24.1 C
Kunnamkulam
Sunday, August 16, 2026
Home Bureaus Kunnamkulam ചൊവ്വന്നൂരില്‍ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം

ചൊവ്വന്നൂരില്‍ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം

119

കുന്നംകുളം ചൊവ്വന്നൂരില്‍ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം.ഓട്ടോ ഡ്രൈവര്‍ക്ക് പരിക്കേറ്റു. കുന്നംകുളം – വടക്കാഞ്ചേരി റോഡില്‍ ചൊവ്വന്നൂര്‍ ഗുഹക്ക് സമീപം ചൊവ്വാഴ്ച വൈകിട്ട് മൂന്നരയോടെ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഓട്ടോ ഡ്രൈവര്‍ ചൊവ്വന്നൂര്‍ സ്വദേശിയായ പുലിക്കോട്ടില്‍ ജോയിക്കാണ് പരിക്കേറ്റത്. ചൊവ്വന്നൂര്‍ ഗുഹക്ക് സമീപത്തെ ഇടറോഡില്‍ നിന്ന് പ്രധാന റോഡിലേക്ക് കയറുകയായിരുന്ന ഓട്ടോറിക്ഷ നിയന്ത്രണം വിട്ട്, കുന്നംകുളം ഭാഗത്ത് നിന്ന് എരുമപ്പെട്ടി ഭാഗത്തേക്ക് പോവുകയായിരുന്ന കാറില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ സമീപത്തെ കാനയിലേക്ക് മറിഞ്ഞു. അപകടത്തില്‍ കാറിനും ഓട്ടോറിക്ഷക്കും കേടുപാടുകള്‍ സംഭവിച്ചു. പരിക്കേറ്റ ജോയിയെ കുന്നംകുളം നന്മ ആംബുലന്‍സ് പ്രവര്‍ത്തകര്‍ ചേര്‍ന്ന് കുന്നംകുളം മലങ്കര ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മേഖലയില്‍ ഭാഗികമായി ഗതാഗതം തടസ്സപ്പെട്ടു. കുന്നംകുളം പോലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.

 

ADVERTISEMENT
error: Content is protected !!