രൂക്ഷമായ കുടിവെള്ളക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐ കടപ്പുറം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. വട്ടേകാട് നിന്നും ആരംഭിച്ച പ്രതിഷേധ മാര്‍ച്ച് പഞ്ചായത്ത് ഓഫീസിനു മുന്നില്‍ സമാപിച്ച ശേഷം നടന്ന യോഗം എസ്ഡിപിഐ ഗുരുവായൂര്‍ മണ്ഡലം പ്രസിഡണ്ട് കെ എച്ച് ഷാജഹാന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് മുനീര്‍ അമ്പലത്ത് അധ്യക്ഷത വഹിച്ചു.
പഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ കാലങ്ങളായി പൊതു ടാപ്പുകളില്‍ ശുദ്ധജലം ലഭ്യമല്ല. മറ്റ് ടാപ്പുകളില്‍ ലഭ്യമാകുന്ന വെള്ളം കുടിക്കാന്‍ അനുയോജ്യമല്ലാത്ത വെള്ളമാണ്. ഇതൊരു സൂചനാ സമരമാണെന്നും വരും ദിവസങ്ങളില്‍ കൂടുതല്‍ ശക്തമായ പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കാനാണ് എസ്ഡിപിഐ തീരുമാനിച്ചിട്ടുള്ളതെന്നും മണ്ഡലം പ്രസിഡന്റ് ക്യാച്ച് ഷാജഹാന്‍ മുന്നറിയിപ്പ് നല്‍കി. പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി ഷഫീക്ക് സ്വാഗതവും ട്രഷറര്‍ ജാഫര്‍ നന്ദിയും പറഞ്ഞു



