24.2 C
Kunnamkulam
Saturday, August 15, 2026
Home Bureaus Kechery ചൂണ്ടല്‍ എല്‍ഐജി സ്‌കൂളില്‍ വിജയോത്സവവും പിടിഎ ജനറല്‍ ബോഡി യോഗവും നടത്തി

ചൂണ്ടല്‍ എല്‍ഐജി സ്‌കൂളില്‍ വിജയോത്സവവും പിടിഎ ജനറല്‍ ബോഡി യോഗവും നടത്തി

530

ചൂണ്ടല്‍ ലേഡി ഇമ്മാക്കുലേറ്റ് ഗേള്‍സ് സ്‌കൂളില്‍ വിജയോത്സവവും പി.ടി.എ ജനറല്‍ ബോഡി യോഗവും സംഘടിപ്പിച്ചു. സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന യോഗം കുന്നംകുളം സബ് ഇന്‍സ്‌പെക്ടര്‍ ബി.സുബിന്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് എ.കെ ഷക്കീര്‍ അധ്യക്ഷനായി. പ്രധാനാധ്യാപിക ഷൈനി ഫ്രാന്‍സിസ് വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കുന്നംകുളം പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ. സി.വി.മധു രക്ഷിതാക്കള്‍ക്കായി സംഘടിപ്പിച്ച തൂഫാന്‍ ലഹരിവിരുദ്ധ ക്ലാസ്സിന് നേതൃത്വം നല്‍കി. എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് ചൂണ്ടല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സിനി പ്രസാദ് ഉപഹാര സമര്‍പ്പണം നടത്തി. അധ്യാപക പ്രതിനിധികളായ സിസ്റ്റര്‍ സുമ, പെട്രീഷ്യ എന്നിവര്‍ സംസാരിച്ചു. പുതിയ അധ്യയന വര്‍ഷത്തെ പിടിഎ ഭാരവാഹികളായി എ.കെ.ഷക്കീര്‍(പ്രസിഡണ്ട്), പ്രസാദ് വാക (വൈസ് പ്രസിഡണ്ട്) ജോസ്ഫീന റോബി (എം.പി.ടി.എ പ്രസിഡണ്ട്) എന്നിവരെ തിരഞ്ഞെടുത്തു.

 

ADVERTISEMENT
error: Content is protected !!