കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയെ കാവിവല്‍ക്കരിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ പിഎം ശ്രീ പദ്ധതി നടപ്പിലാക്കാനുള്ള നീക്കത്തില്‍ നിന്നും സംസ്ഥാന സര്‍ക്കാര്‍ പിന്മാറണമെന്ന് ആവശ്യപ്പെട്ട് സിപിഐ ഗുരുവായൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും നടത്തി. ചാവക്കാട് ബസ്റ്റാന്‍ഡ് പരിസരത്ത് നിന്ന് ആരംഭിച്ച മാര്‍ച്ച് നഗരം ചുറ്റി സിവില്‍ സ്റ്റേഷന് മുന്നില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന പ്രതിഷേ ധര്‍ണ സിപിഐ ജില്ലാഎക്‌സിക്യൂട്ടീവ് അംഗം കെ.പി സന്ദീപ് ഉദ്ഘാടനം ചെയ്തു. സിപിഐ മണ്ഡലം സെക്രട്ടറി പി.കെ രാജേശ്വരന്‍ അധ്യക്ഷത വഹിച്ചു. മഹിള സംഘം സംസ്ഥാന കമ്മിറ്റി അംഗം ഗീത രാജന്‍, എ.ഐ.റ്റി.യു.സി മണ്ഡലം സെക്രട്ടറി എ.എം സതീന്ദ്രന്‍, കിസാന്‍ സഭ മണ്ഡലം സെക്രട്ടറി പി.ടി പ്രവീണ്‍ പ്രസാദ്, എ.ഐ.വൈ.എഫ് മണ്ഡലം സെക്രട്ടറി ബിനീഷ് ചില്ലിക്കന്‍, ബി.കെ.എം.യു മണ്ഡലം പ്രസിഡന്റ് വി.എം മനോജ്, എ.ഐ.എസ്.എഫ് മണ്ഡലം സെക്രട്ടറി അന്‍സില്‍ തുടങ്ങിയവര്‍ സംസാരിച്ചു. സിപിഐ ചാവക്കാട് ലോക്കല്‍ സെക്രട്ടറി എ.എ ശിവദാസന്‍ സ്വാഗതവും മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി കെ.കെ ജ്യോതിരാജ് നന്ദിയും പറഞ്ഞു.



