അകലാട് എം.ഐ.സി ഇംഗ്ലീഷ് സ്കൂളില് സോഷ്യല് സയന്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില് നടത്തിയ ‘ഓപ്പറേഷന് തൂഫാന്’ ലഹരി വിരുദ്ധ ബോധവല്ക്കരണ പരിപാടി വടക്കേക്കാട് പോലീസ് ഐ.എസ്.എച്ച്.ഒ ജസ്റ്റിന് പി.പി ഉദ്ഘാടനം ചെയ്തു. പോലീസ് ഓഫീസര് ജിതിന് വിദ്യാര്ത്ഥികള്ക്കായി ലഹരി വിരുദ്ധ ബോധവല്ക്കരണ ക്ലാസ് നയിച്ചു. വര്ക്കിംഗ് പ്രസിഡന്റ് ത്രീസ്റ്റാര് കുഞ്ഞുമുഹമ്മദ് ഹാജി, സെക്രട്ടറി അബ്ദുല്ല ഹാജി പെരുമ്പടപ്പ്, ജനറല് സെക്രട്ടറി പി പി ഹാഷിം, രക്ഷാധികാരി എ പി അബ്ദുല്ലത്തീഫ് ഹാജി, മാനേജര് അഹമ്മദ് കബീര് ഫൈസി, സെന്ട്രല് കമ്മിറ്റി അംഗം മെയ്തു ഹാജി, അക്കാദമിക് ചെയര്മാന് അബ്ദുല്സലാം ബ്ലാങ്ങാട്, മാനേജ്മെന്റ് കമ്മിറ്റി അംഗം ആര്.കെ. കരീം ഹാജി, സ്കൂള് പ്രിന്സിപ്പല് ഫിജുല എന്നിവര് സംബന്ധിച്ചു. ഓപ്പറേഷന് തൂഫാന്റെ ഭാഗമായി ലഹരി വിരുദ്ധ റാലി, പോസ്റ്റര് നിര്മ്മാണ മത്സരം, ‘ലഹരിക്കെതിരെ ഷൂട്ടൗട്ട്’ എന്നീ വ്യത്യസ്ത പരിപാടികളും സംഘടിപ്പിച്ചു.



