25.5 C
Kunnamkulam
Saturday, August 15, 2026
Home Bureaus Perumpilavu കൊരട്ടിക്കരയില്‍ ആഫ്രിക്കന്‍ ഒച്ചുകളെ കണ്ടെത്തി

കൊരട്ടിക്കരയില്‍ ആഫ്രിക്കന്‍ ഒച്ചുകളെ കണ്ടെത്തി

72

കടവല്ലൂര്‍ പഞ്ചായത്തിലെ കൊരട്ടിക്കരയില്‍ ആശങ്ക ഉയര്‍ത്തി ആഫ്രിക്കന്‍ ഒച്ചുകളെ കണ്ടെത്തി.കൊരട്ടിക്കര ഒറ്റപ്പിലാവ് റോഡില്‍ വ്യാപാരസ്ഥാപനം നടത്തുന്ന പൊതുപ്രവര്‍ത്തകന്‍ കൂടിയായ പുല്ലൂര് വളപ്പില്‍ മുഹമ്മദ് സ്ഥാപനത്തിന് സമീപത്തെ വഴിയില്‍ ശുചീകരണ പ്രവര്‍ത്തികള്‍ നടത്തുന്നതിനിടയിലാണ് ഒച്ചിനെ കണ്ടെത്തിയത്. കൊരട്ടിക്കര അപ്പുരടത്ത് രവി ശങ്കറിന്റെ വീട്ടുമുറ്റത്തുനിന്നും മറ്റൊരു ഒച്ചിനെയും കണ്ടെത്തി. കഴിഞ്ഞവര്‍ഷവും ഈ പ്രദേശങ്ങളില്‍ ആഫ്രിക്കന്‍ ഒച്ചുകളുടെ സാന്നിധ്യം ഉണ്ടായിരുന്നു. അന്ന് പഞ്ചായത്ത് അധികൃതരും ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. ഒച്ചുകളെ കണ്ടെത്തിയ വിവരം പഞ്ചായത്ത് അധികൃതരെ അറിയിച്ചതായി പ്രദേശവാസികള്‍ പറഞ്ഞു.ഒച്ചുകളെ കണ്ടെത്തിയ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് ആവശ്യമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാവണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെട്ടു.

 

ADVERTISEMENT
error: Content is protected !!