27.2 C
Kunnamkulam
Saturday, August 15, 2026
Home Bureaus Perumpilavu വിജയോത്സവവും പ്രവേശന കവാടം, കൗണ്‍സലിങ്ങ് റൂം എന്നിവയുടെ ഉദ്ഘാടനവും നടന്നു

വിജയോത്സവവും പ്രവേശന കവാടം, കൗണ്‍സലിങ്ങ് റൂം എന്നിവയുടെ ഉദ്ഘാടനവും നടന്നു

61

ജി.എച്ച്.എസ്.എസ്. കടവല്ലൂരില്‍ വിജയോത്സവവും, നവീകരിച്ച പ്രവേശന കവാടത്തിന്റെയും, ജില്ല പഞ്ചായത്ത് അനുവദിച്ച അഡോളസെന്റ് കൗണ്‍സലിങ്ങ് റൂമിന്റെയും ഉദ്ഘാടനം തൃശൂര്‍ ജില്ല പഞ്ചായത്ത് പ്രസിഡണ്ട് മേരി തോമസ് ഉദ്ഘാടനം ചെയ്തു. കടവല്ലൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു ധര്‍മ്മന്‍ അധ്യക്ഷയായ യോഗത്തില്‍ തൃശൂര്‍ ജില്ല പഞ്ചായത്തംഗം പ്രശാന്തന്‍ മാഷും, വിശിഷ്ട സാന്നിദ്ധ്യമായി മുന്‍ തൃശൂര്‍ ജില്ല പഞ്ചായത്തംഗം പത്മ വേണുഗോപാലും സന്നിഹിതരായി. കടവല്ലൂര്‍ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ ഹസീന അഷ്‌റഫ്
വാര്‍ഡ് മെമ്പര്‍ ബിന്ദു എ.പി., ശതോത്തര രജത ജൂബിലി കമ്മിറ്റി കണ്‍വീനര്‍ രാമചന്ദ്രന്‍.ടി. ,പി.ടി.എ പ്രസിഡണ്ട് വി.കെ.മോഹനന്‍, പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന പ്രസിഡണ്ട് കെ.എന്‍ സുരേഷ്, മുന്‍ പ്രിന്‍സിപ്പാള്‍ വൃന്ദ കെ.വി., എം.പി. ടി എ പ്രസിഡണ്ട് ജസീല, എം.ബി.ശ്രീകല, ടി.പി. നസീറ, രജനി.പി.കെ, ആലീസ് സി.എം. തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു. സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ബിന്ദു ബാബു നന്ദിയും പറഞ്ഞു. തുടര്‍ന്ന് കുട്ടികള്‍ക്ക് സ്‌കൂളിന്റെ സമ്മാനങ്ങളും, വിവിധ എന്‍ഡോവ്‌മെന്റുകളും, പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ നല്‍കിയ വിവിധ സമ്മാനങ്ങളും വിതരണം ചെയ്തു.

 

ADVERTISEMENT
error: Content is protected !!