29.7 C
Kunnamkulam
Saturday, August 15, 2026
Home Bureaus Kunnamkulam കുന്നംകുളം മോഡല്‍ ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വിജയോത്സവം 2026

കുന്നംകുളം മോഡല്‍ ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വിജയോത്സവം 2026

73

എസ്.എസ്.എല്‍.സി., പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെ അനുമോദിക്കുന്നതിനായി കുന്നംകുളം ഗവണ്മെന്റ് മോഡല്‍ ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വിജയോത്സവം 2026 സംഘടിപ്പിച്ചു.സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് കുന്നംകുളം നഗരസഭാ ചെയര്‍പേഴ്‌സണ്‍ സൗമ്യ അനിലന്‍ ഉദ്ഘാടനം ചെയ്തു.വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ആര്‍ഷ ജിജു അധ്യക്ഷത വഹിച്ചു. പ്രമുഖ കരിയര്‍ ഗൈഡ് എ.പി. മുരളീധരന്‍ മുഖ്യപ്രഭാഷണം നടത്തി. പരീക്ഷകളില്‍ മികച്ച വിജയം കൈവരിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് ഉപഹാരങ്ങള്‍ നല്‍കി ആദരിച്ചു.പ്രിന്‍സിപ്പാള്‍ വി.ബി. ശ്യാം, ഹെഡ്മിസ്ട്രസ് കെ.കെ മഞ്ജുള കെ. വാര്‍ഡ് കൗണ്‍സിലര്‍ സോണി ഷാജി പി.ടി.എ. പ്രസിഡന്റ് ടി എ പ്രേമരാജന്‍,. ഫാദര്‍ ജോസഫ് ജോര്‍ജ് കെ .ജെ., എം.ഡി. രാജീവ്, തുടങ്ങിയവര്‍ സംസാരിച്ചു.

 

ADVERTISEMENT
error: Content is protected !!