29.7 C
Kunnamkulam
Saturday, August 15, 2026
Home Bureaus Punnayurkulam കൈരളി ഗ്രാമീണവായനശാല സന്ദര്‍ശിച്ച് കൗക്കാനപ്പെട്ടി എ എല്‍ പി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍

കൈരളി ഗ്രാമീണവായനശാല സന്ദര്‍ശിച്ച് കൗക്കാനപ്പെട്ടി എ എല്‍ പി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍

54

വായനാ പക്ഷാചരണത്തോടനുബന്ധിച്ച് കൗക്കാനപ്പെട്ടി എ എല്‍ പി സ്‌കൂള്‍ അധ്യാപകരുടെ നേതൃത്വത്തില്‍ കുട്ടികളുമായി കൈരളി ഗ്രാമീണവായനശാല സന്ദര്‍ശിച്ചു. കുട്ടികള്‍ സമാഹരിച്ച പുസ്തകങ്ങള്‍ വാര്‍ഡ് മെമ്പര്‍ കെ എസ് സനല്‍ വായനശാലക്ക് വേണ്ടി ഏറ്റുവാങ്ങി. ആന്റണി വാഴപ്പുള്ളി പുസ്തകവായനയെ കുറിച്ചും പ്രാധാന്യത്തെ കുറിച്ചും കുട്ടികളുമായി സംവാദം നടത്തി. ഹെഡ്മാസ്റ്റര്‍ സി ആര്‍ ജീജോ,വിദ്യാര്‍ത്ഥി പ്രതിനിധി ആലിയ ഫാത്തിമ,അധ്യാപകര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

 

ADVERTISEMENT
error: Content is protected !!