27.9 C
Kunnamkulam
Sunday, August 16, 2026
Home Bureaus Punnayurkulam കോലത്തയില്‍ അഷ്‌റഫ് അനുസ്മരണം സംഘടിപ്പിച്ചു

കോലത്തയില്‍ അഷ്‌റഫ് അനുസ്മരണം സംഘടിപ്പിച്ചു

30

പുന്നയൂര്‍ക്കുളം സഫ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ അന്തരിച്ച റിട്ടയേര്‍ഡ് പി.ഡബ്ലിയു.ഡി സൂപ്രണ്ടും സഫ ചാരിറ്റബിള്‍ ട്രസ്റ്റ് സ്ഥാപകരില്‍ ഒരാളായിരുന്ന കോലത്തയില്‍ അഷ്‌റഫ് അനുസ്മരണം സംഘടിപ്പിച്ചു. ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ അബൂബക്കര്‍ കുന്നംകാട്ടയില്‍ ഉദ്ഘാടനം ചെയ്തു. അന്‍സാര്‍ കോളേജില്‍ നടന്ന ചടങ്ങില്‍ സഫ ചാരിറ്റബിള്‍ ട്രസ്സ്റ്റ് വൈസ് ചെയര്‍മാന്‍ ഇബ്രാഹിം അബ്ദുല്‍ കരീം അധ്യക്ഷത വഹിച്ചു.സഫ ചാരിറ്റബിള്‍ സെക്രട്ടറി ഒ എം നിയാസ് , അഡ്മിനിസ്ട്രറ്റര്‍ പി ജലീല്‍, കരീം കോറോതയില്‍, സവീസ് സഹകരണ ബാങ്ക് സെക്രട്ടറി സതീഷ്‌കുമാര്‍, ലിയാകത്ത് പയ്യൂരയില്‍, കോണ്‍ഗ്രസ്സ് മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍ ആര്‍ ഗഫൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

 

ADVERTISEMENT
error: Content is protected !!