പാവറട്ടി ജനമൈത്രി പോലീസ് പെനാല്‍റ്റി ഷൂട്ടൗട്ട് മത്സരം നടത്തി

ലഹരിക്കെതിരെ പാവറട്ടി ജനമൈത്രി പോലീസിന്റെ പെനാല്‍റ്റി ഷൂട്ടൗട്ട് മത്സരം സംഘടിപ്പിച്ചു പാവറട്ടി മനപ്പടി സോക്കര്‍ ലാന്‍ഡ് ടറഫില്‍ നടന്ന ടൂര്‍ണമെന്റ് ഗുരുവായൂര്‍ എ.സി.പി സുരേഷ് വി. ഉദ്ഘാടനം ചെയ്തു.ലഹരിക്കെതിരെയുള്ള പോരാട്ടത്തില്‍ കായികരംഗത്തെ പങ്കാളിത്തം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ മത്സരം സംഘടിപ്പിച്ചത്. മത്സരത്തില്‍ പങ്കെടുത്ത വിജയികള്‍ക്കുള്ള സമ്മാനദാനം പാവറട്ടി എസ് ഐ മഹേഷ് കുമാര്‍ നിര്‍വഹിച്ചു. ടൂര്‍ണമെന്റില്‍ സംഘാടകരായ പാവറട്ടി പോലീസ് സ്റ്റേഷന്‍ ടീം, ഗുരുവായൂര്‍ എ.സി.പി ഓഫീസിലെ ഉദ്യോഗസ്ഥരുടെ ടീം എന്നിവരുള്‍പ്പെടെ പ്രമുഖരായ 8 ടീമുകളാണ് മാറ്റുരച്ചത്. യുണൈറ്റഡ് പാവര്‍ട്ടി ഒന്നാം സ്ഥാനവും സ്റ്റാര്‍ പാര്‍ട്‌ണേഴ്‌സ് പൂവത്തൂര്‍ രമ്ടാസ്ഥാനത്തിനും അര്‍ഹരായി. ബെസ്റ്റ് ഗോള്‍കീപ്പറായി നന്ദു യുണൈറ്റഡിനെയും തിരഞ്ഞെടുത്തു.

 

ADVERTISEMENT