നടുവലങ്ങാടി 75-ാം നമ്പര്‍ അംങ്കണവാടിയുടെ അപകടാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ബി ജെ.പി പ്രധിഷേധം

വേലൂര്‍ നടുവലങ്ങാടിയില്‍ പ്രവര്‍ത്തിക്കുന്ന 75-ാം നമ്പര്‍ അംങ്കണവാടിയുടെ അപകടാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ബി ജെ.പി പ്രവര്‍ത്തകര്‍ പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു. പ്രവര്‍ത്തകരെ പോലീസ് ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി. അങ്കണവാടിയുടെ അപകടാവസ്ഥയെക്കുറിച്ച് സി സി ടിവി കഴിഞ്ഞദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു.പ്രധാനപ്പെട്ട അപകട ഭീഷണി റോഡരികില്‍ പ്രവര്‍ത്തിക്കുന്ന അംഗണവാടിയുടെ ചുറ്റുമതിലിന് ഗേറ്റ് ഇല്ല എന്നതാണ്.നിരവധി വാഹനങ്ങള്‍ സഞ്ചരിക്കുന്ന റോഡിനോട് ചേര്‍ന്നാണ് അങ്കണവാടിയുടെ കവാടവും കെട്ടിടവും സ്ഥിതിചെയ്യുന്നത്. കോമ്പൗട്ടിന്റെ സ്ലാബ് മതില്‍ പല ഭാഗങ്ങളിലും പൊട്ടി വീഴാറായ അവസ്ഥയിലാണ്. മാറി മാറി ഭരിക്കുന്ന എല്‍.ഡി.എഫ്,യു.ഡിഎഫ് ഭരണ സമിതികള്‍ കുട്ടികളുടെ ജീവന് വില കല്‍പ്പിക്കുന്നില്ലെന്നും പഞ്ചായത്ത് പ്രസിഡന്റിന്റെ വാര്‍ഡ് ആയിട്ടും ആളുയിരത്തില്‍ ഉയര്‍ന്ന നില്‍ക്കുന്ന പുല്ലു പോലും വെട്ടിക്കളയാന്‍ തയ്യാറായിട്ടില്ലെന്നും പഞ്ചായത്ത് ഭരണസമിതിയുടെ അനാസ്ഥയ്‌ക്കെതിരെ ശക്തമായ സമര പരിപാടികള്‍ തുടരുമെന്നുംബി.ജെ.പി നേതാക്കള്‍ പറഞ്ഞു.കര്‍ഷകമോര്‍ച്ച നോര്‍ത്ത് ജില്ലാ പ്രസിഡന്റ് രാജേഷ് കുട്ടഞ്ചേരി സമരം ഉദ്ഘാടനം ചെയ്തു. ബി.ജെ.പി വേലൂര്‍ പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് സുനീഷ് മമ്പറമ്പില്‍ അധ്യക്ഷനായി. പഞ്ചായത്ത് മെമ്പര്‍ എ.ജി.രഞ്ജീവ്,എസ്.സി.മോര്‍ച്ച നോര്‍ത്ത് ജില്ല പ്രസിഡന്റ് അഭിലാഷ് തയ്യൂര്‍, ബിജെപി പഞ്ചായത്ത് ജനറല്‍ സെക്രട്ടറി സുരേഷ് തിരുത്തിയില്‍, മണ്ഡലം ജനറല്‍ സെക്രട്ടറി വിഷ്ണു അമ്പാടി, മഹിളാമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി ജയ വിനോദ്, യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി യദുകൃഷ്ണന്‍ വേലൂര്‍, വി.പി.ഷാജി എന്നിവര്‍ നേതൃത്വം നല്‍കി.

 

ADVERTISEMENT