27.4 C
Kunnamkulam
Saturday, August 15, 2026
Home Bureaus Guruvayur ലിറ്റില്‍ ഫ്‌ളവര്‍ കോളേജില്‍ പുതിയ കോഴ്‌സ് ഉദ്ഘാടനവും ഓറിയന്റേഷന്‍ ക്ലാസും നടന്നു

ലിറ്റില്‍ ഫ്‌ളവര്‍ കോളേജില്‍ പുതിയ കോഴ്‌സ് ഉദ്ഘാടനവും ഓറിയന്റേഷന്‍ ക്ലാസും നടന്നു

32

ഗുരുവായൂര്‍ ലിറ്റില്‍ ഫ്‌ലവര്‍ കോളേജില്‍ പുതുതായി ആരംഭിക്കുന്ന ബി കോം പ്രൊഫഷണല്‍ ഹോണേഴ്‌സ് ഇന്റ്‌ഗ്രേറ്രഡ് വിത്ത് എ സി സി എ കോഴ്‌സിന്റെ ഉദ്ഘാടനവും ഓറിയന്റേഷന്‍ ക്ലാസും സംഘടിപ്പിച്ചു. കോളേജ് കോണ്‍ഫറന്‍സ് ഹാളില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് സി എ അജിത് കൈമള്‍ ആര്‍ ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. ജെ. ബിന്‍സി അധ്യക്ഷത വഹിച്ചു. ലിറ്റില്‍ ഫ്‌ലവര്‍ കോളേജിലെ പ്ലേസ്‌മെന്റ് ഓഫിസര്‍ ലിന്‍സണ്‍, കൊമേഴ്‌സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ആതിര ജി കുമാര്‍ എന്നിവര്‍ സംസാരിച്ചു.ഐ എസ് ഡി സി ഫാക്കല്‍റ്റി അര്‍ജുന്‍ ഓറിയന്റേഷന്‍ ക്ലാസെടുത്തു.വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും പങ്കെടുത്തു.

 

ADVERTISEMENT
error: Content is protected !!