26.4 C
Kunnamkulam
Friday, August 14, 2026
Home Bureaus Guruvayur ‘അക്ഷരമുറ്റം’ വായനാവാരാചരണം റഹ്‌മത്ത് ഇംഗ്ലീഷ് സ്‌കൂളില്‍ നടന്നു

‘അക്ഷരമുറ്റം’ വായനാവാരാചരണം റഹ്‌മത്ത് ഇംഗ്ലീഷ് സ്‌കൂളില്‍ നടന്നു

28

തൊഴിയൂര്‍ റഹ്‌മത്ത് ഇംഗ്ലീഷ് സ്‌കൂളില്‍ വിവിധ പരിപാടികളോടെ വായനാവാരാചരണം സംഘടിപ്പിച്ചു. സ്‌കൂളില്‍ സംഘടിപ്പിച്ച ‘അക്ഷരമുറ്റം’ പരിപാടി മുന്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ സുലോചന ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡോക്ടര്‍ അബ്ദുല്‍ സത്താര്‍ ഹുദവി അധ്യക്ഷനായി. വിദ്യാര്‍ത്ഥികള്‍ കവിതാലാപനം, പുസ്തകപരിചയം, വായനാനുഭവങ്ങള്‍ പങ്കുവെക്കല്‍, കഥാവതരണം, പ്രസംഗങ്ങള്‍ തുടങ്ങിയ പരിപാടികള്‍ അവതരിപ്പിച്ചു. സ്‌കൂളിലെ വിവിധ ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് ആകര്‍ഷകമായ ലൈബ്രറി കോര്‍ണറുകള്‍ ഒരുക്കുകയും വ്യത്യസ്ത വിഭാഗങ്ങളിലുള്ള പുസ്തകങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തു. വൈസ് പ്രിന്‍സിപ്പല്‍ എം.കെ. മുഹമ്മദ് ഫാസില്‍ സ്വാഗതവും ഗൈഡ് ക്യാപ്റ്റന്‍ റെഹീന ടീച്ചര്‍ നന്ദിയും പറഞ്ഞു.

 

ADVERTISEMENT
error: Content is protected !!