26.4 C
Kunnamkulam
Friday, August 14, 2026
Home Bureaus Kechery മറ്റം സെന്റ് തോമസ് ഫൊറോനയില്‍ സംയുക്ത തിരുനാള്‍ കൊടിയേറി

മറ്റം സെന്റ് തോമസ് ഫൊറോനയില്‍ സംയുക്ത തിരുനാള്‍ കൊടിയേറി

38

മറ്റം സെന്റ് തോമസ് ഫൊറോനയില്‍ ഇടവക മധ്യസ്ഥനായ വിശുദ്ധ തോമാശ്ലീഹായുടെയും,ഈശോയുടെ തിരുഹൃദയത്തിന്റെയും സംയുക്ത തിരുനാളിന് കൊടികയറി.ദിവ്യബലിയ്ക്ക് ശേഷം ഫൊറോന വികാരി ഫാ.ഡോ ഫ്രാന്‍സിസ് ആളൂര്‍ കൊടിയേറ്റകര്‍മ്മം നിര്‍വഹിച്ചു.സഹ വികാരി ഫാ. ജിയോ വേലുക്കാരന്‍, ഡീക്കന്‍ മെബിന്‍ കീറ്റിക്കല്‍ എന്നിവര്‍ തിരുക്കര്‍മ്മങ്ങള്‍ക്ക് സഹകാര്‍മ്മികരായി. കൈക്കാരന്മാരായ സി. കെ ജോയ്, കെ. എസ്. ഷാജ്, എം. ജെ.ജോഷി, സി.ടി.സ്പാര്‍ട്ടക്‌സ് തോമസ് നാമധാരികള്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.ജൂലൈ 2, 3 തിയ്യതികളിലായാണ് തിരുനാള്‍ ആലോഷിക്കുന്നത്. 2 -ാം തിയ്യതി വൈകിട്ട് 5:30 ദിവ്യബലി, ലദീഞ്ഞ്, നൊവേന,വേസ്പര, രൂപം എഴുന്നള്ളിച്ചുവെക്കല്‍ തുടങ്ങിയ തിരുകര്‍മ്മങ്ങളോടെ തിരുന്നാള്‍ ആലോഷത്തിന് തുടക്കമാകും.വാക ഇടവക വികാരി. ഫാ. ജോബി പുത്തൂര്‍(മുഖ്യ കാര്‍മ്മികനാകും തുടര്‍ന്ന് മാര്‍ തോമായെ അനുസ്മരിച്ച് കൊണ്ട് കോല്‍ക്കളി, മാര്‍ഗം കളി, റമ്പാന്‍ പാട്ടു
എന്നി കലാരൂപങ്ങള്‍ അരങ്ങേറും. മൂന്നാം തിച്ചതി ദുക്‌റാന തിരുന്നാള്‍ ദിവസം രാവിലെ 6നും ,7.30നും, വൈകുനേരം 5.30 നും ദിവ്യബലിയും,10 മണിയ്ക്ക് ഫാ. ഡെബിന്‍ ഒലക്കേങ്കില്‍, മുഖ്യകാര്‍മികനായി ആഘോഷമായ തിരുനാള്‍ പാട്ടു കുര്‍ബാനയുണ്ടാകും. ഫാ. ഹെഡ്ലി നീലങ്കാവില്‍, തിരുന്നാള്‍ സന്ദേശം നല്‍കും.

 

ADVERTISEMENT
error: Content is protected !!