സി.പി.എം. ചാവക്കാട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംയോജിത പച്ചക്കറി കൃഷിക്ക് തുടക്കമായി. പാലയൂര്‍ കാവതിയാട്ട് ക്ഷേത്ര പരിസരത്ത് നടന്ന ചടങ്ങില്‍ നടീല്‍ ഉദ്ഘാടനം പാര്‍ട്ടി ഏരിയ സെക്രട്ടറി ടി.ടി.ശിവദാസന്‍ നിര്‍വ്വഹിച്ചു. കര്‍ഷകസംഘം ഏരിയ സെക്രട്ടറി മാലിക്കുളം അബ്ബാസ് അധ്യക്ഷനായി. എന്‍.കെ അക്ബര്‍ എംഎല്‍എ മുഖ്യാതിഥിയായി. സിപിഎം ലോക്കല്‍ സെക്രട്ടറി പി.എസ്. അശോകന്‍ , പി.യതീന്ദ്രദാസ്, എം.ആര്‍.രാധാകൃഷ്ണന്‍, കെ.വി.രവീന്ദ്രന്‍, ഹസീന സലീം, കോനോത്ത് അക്ബര്‍, പനക്കല്‍ പീറ്റര്‍ എന്നിവര്‍ സംസാരിച്ചു.



