29.4 C
Kunnamkulam
Friday, August 14, 2026
Home Bureaus Velur അടിയന്തിരാവസ്ഥ കാലത്ത് ജയില്‍വാസം അനുഭവിച്ച പ്രവര്‍ത്തകര്‍ക്ക് സ്‌നേഹാദരവ്

അടിയന്തിരാവസ്ഥ കാലത്ത് ജയില്‍വാസം അനുഭവിച്ച പ്രവര്‍ത്തകര്‍ക്ക് സ്‌നേഹാദരവ്

38

വേലൂരില്‍ നിന്നും അടിയന്തിരാവസ്ഥ കാലത്ത് ജയില്‍വാസം അനുഭവിച്ച പ്രവര്‍ത്തകര്‍ക്ക് ബി.ജെ.പി. വേലൂര്‍ പഞ്ചായത്ത് കമ്മറ്റിയുടെ സ്‌നേഹാദരവ്. ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി കെ.എസ്.രാജേഷ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് സുനീഷ് മമ്പറമ്പില്‍ അധ്യക്ഷത വഹിച്ചു. ആദരവ് ഏറ്റ് വാങ്ങിയ വിജയന്‍ നെല്ലിക്കല്‍ , ഡോക്ടര്‍ ഒ.എസ്.കൃഷ്ണന്‍ നമ്പൂതിരി, പി.എന്‍.ശങ്കരന്‍ എന്നിവര്‍ ജയില്‍വാസം അനുഭവിച്ച കാലത്തെ തിക്താനുഭവങ്ങള്‍ വിവരിച്ചു. ജില്ലാ സെക്രട്ടറി ഷിനി സുനിലന്‍ , വാര്‍ഡ് മെമ്പര്‍ രഞ്ജീവ് എ.ജി., കര്‍ഷകമോര്‍ച്ച സംസ്ഥാന സമിതി അംഗം ഉണ്ണികൃഷ്ണന്‍ അമ്മാത്ത്, ജില്ലാ കമ്മറ്റി അംഗങ്ങളായ അശോകന്‍ മമ്പറമ്പില്‍ ,ഷീമ്പ ഗോപി , യുവമോര്‍ച്ച ജില്ലാ ജന.സെക്രട്ടറി യദുകൃഷ്ണന്‍ , സെക്രട്ടറി നിധീഷ് തോന്നല്ലൂര്‍, ഒ.ബി.സി. മോര്‍ച്ച ജില്ലാ സെക്രട്ടറി സജി നെല്ലിക്കല്‍ ,ഇന്‍ചാര്‍ജുമാരായ മുകുന്ദന്‍ വേലൂര്‍, സുജീഷ് അരുവാത്തോട്ടില്‍, എന്നിവര്‍ നേതൃത്വം നല്കി. പഞ്ചായത്ത് കമ്മറ്റി ജന.സെക്രട്ടറി സുരേഷ് തിരുത്തിയില്‍ സ്വാഗതവും കര്‍ഷക മോര്‍ച്ച ജില്ലാ കമ്മറ്റി അംഗം ഉണ്ണികൃഷ്ണന്‍ അമ്പക്കാട്ട് നന്ദിയും പറഞ്ഞു.

 

ADVERTISEMENT
error: Content is protected !!