ഓപ്പറേഷന്‍ തൂഫാന്‍ ദി നോര്‍ക്കോ ഹണ്ടുമായ് കൈകോര്‍ത്ത് കരിക്കാട് മഹല്ല് ജുമാ മസ്ജിദ് & നൂറുല്‍ ഇസ്ലാം മദ്രസ്സ കമ്മിറ്റി. ആഭ്യന്തരവകുപ്പും സമസ്തയും എന്ന പ്രമേയത്തില്‍ പള്ളി അങ്കണത്തില്‍ ബോധവല്‍ക്കരണവും, ജാഗ്രതാ സദസ്സും സംഘടിപ്പിച്ചു. മഹല്ല് കമ്മിറ്റി പ്രസിഡണ്ട് എന്‍.എം. റസാഖ് അധ്യക്ഷനായി. കുന്നംകുളം പോലീസ് സ്റ്റേഷനിലെ അസിസ്റ്റന്റ് എസ്.ഐ.മധു , മഹല്ല് ഖത്തീബ് മുഹമ്മദ് അഷ്‌കര്‍ വാഫി കയറാടി, മഹല്ല് സെക്രട്ടറി അഷറഫ് മാനകണ്ടം എന്നിവര്‍ സംസാരിച്ചു. മഹല്ല് കമ്മറ്റി വൈസ് പ്രസിഡണ്ടുമാരായ പി.എ. മുത്തു, വി.വൈ.അബുബക്കര്‍ , മഹല്ല് സെക്രട്ടറി റാഫി താഴത്തേതില്‍, അബ്ദുല്‍ ലത്തീഫ് കാരെക്കാട്, മഹല്ല് കമ്മിറ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.



