28.5 C
Kunnamkulam
Friday, August 14, 2026
Home Bureaus Perumpilavu വായന മാസാചരണത്തിന് തുടക്കമായി

വായന മാസാചരണത്തിന് തുടക്കമായി

32

വെസ്റ്റ് മങ്ങാട് സെന്റ് ജോസഫ്‌സ് & സെന്റ് സിറിള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വായന മാസാചരണത്തിന് തുടക്കമായി. പോര്‍ക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എ.ജ്യോതിഷ് ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ ഫാദര്‍ ജോസഫ് താഴെത്തല്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയും പ്രശസ്ത പുസ്തക രചയിതാവുമായ വി.എസ്.സരോജിനി മുഖ്യാതിഥിയായി. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ബിജി ടീച്ചര്‍, ഹെഡ്മിസ്ട്രസ് ജെന്‍സി ടീച്ചര്‍, മറ്റു അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് വിദ്യാര്‍ത്ഥികളുടെ വിവിധങ്ങളായ കലാപരിപാടികളും അരങ്ങേറി. വായന മാസാചരണത്തോടനുബന്ധിച്ച് വൈവിധ്യമാര്‍ന്ന നിരവധി പ്രവര്‍ത്തനങ്ങളാണ് സ്‌കൂളില്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. സാഹിത്യതൂണ്‍, കയ്യെഴുത്തുമാസിക പ്രകാശനം, ക്വിസ് മത്സരങ്ങള്‍, വായന-രചന മത്സരങ്ങള്‍, വായനാ വണ്ടി, പത്രവായന പ്രോത്സാഹനം തുടങ്ങിയ മത്സരങ്ങളും പരിപാടികളും വരും ദിവസങ്ങളില്‍ കുട്ടികള്‍ക്കായി നടക്കും.

ADVERTISEMENT
error: Content is protected !!