28.5 C
Kunnamkulam
Friday, August 14, 2026
Home Bureaus Perumpilavu ആദരം 2026 വിപുലമായ ചടങ്ങുകളോടെ നടത്തി

ആദരം 2026 വിപുലമായ ചടങ്ങുകളോടെ നടത്തി

27

കടവല്ലൂര്‍ ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ്. ന്റെ നേതൃത്വത്തില്‍ ആദരം 2026 എന്ന പരിപാടി അതി വിപുലമായ ചടങ്ങുകളോടെ നടത്തി. എസ്.എസ്.എല്‍,സി, പ്ലസ് ടു വിനും മികച്ച വിജയം കരസ്ഥമാക്കിയ കുടുംബശ്രീ അംഗങ്ങളുടെ മക്കളെ ആദരിക്കല്‍. കുടുംബശ്രീയുടെ ഇവന്റ് മേനേജ്‌മെന്റ് & കാറ്ററിംങ്ങ് യൂണിറ്റിന്റെ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് വിതരണം എന്നിവയുടെ ഉദ്ഘാടനം ബഹുമാനപ്പെട്ട കേരള ബാങ്ക് ഡറക്ടര്‍ ബോഡംഗം ങ.ബാലാജി നിര്‍വഹിച്ചു. ചടങ്ങില്‍ ഖഘഏ അംഗങ്ങളുടെ പലിശ സബ്‌സിഡി , സംരംഭ ലോണ്‍. കുടുംബശ്രീ ഇന്‍ഷൂറന്‍സ് ഡത്ത് ക്ലെയിം എന്നിവയുടെ വിതരണ ഉദ്ഘാടനം ബഹുമാനപ്പെട്ട പഞ്ചായത്ത് പ്രസിഡന്റ് ബിന്ദുധര്‍മ്മന്‍ നിര്‍വഹിച്ചു. സി.ഡി. എസ് ചെയര്‍പേഴ്‌സണ്‍ ശ്രീജ വേലായുധന്‍ അദ്ധ്യക്ഷത വഹിച്ച പരിപാടിയില്‍ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബിന്ദു ടീച്ചര്‍,ക്ഷേമകാര്യ ചെയര്‍മാന്‍ പ്രഭാത് മുല്ലപ്പിള്ളി, ആരോഗ്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഹസീന, ബ്ലോക്ക് മെമ്പര്‍മാരായ പ്രജിത്ത് , റംഷിയ,വാര്‍ഡ് മെമ്പര്‍മാരായ റസാഖ് അഫ്‌സല്‍, രേഷ്മ, രജിത, ഫസീല എന്നിവരും ആശംസകളര്‍പ്പിച്ച് സംസാരിച്ചു. ഇഉട അക്കൗണ്ടന്റ് മഞ്ജുള സ്വാഗതവും ഇഉട വൈസ് ചെയര്‍പേഴ്‌സണ്‍ ശ്രീതി നന്ദിയും പറഞ്ഞു. പരിപാടിയില്‍ കുടുംബശ്രീ ബ്ലോക്ക് കോഡിനേറ്റര്‍മാര്‍, കമ്മ്യൂണിറ്റി കൗണ്‍സിലര്‍,ഇഉട മെമ്പര്‍മാര്‍, ഞജ മാര്‍ ,224 കുടുംബശ്രീകളിലെ പ്രസിഡന്റ് സെക്രട്ടറി എന്നിവരു പങ്കെടുത്തു

 

ADVERTISEMENT
error: Content is protected !!