ലോക ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാരിന്റെ ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ചാലിശ്ശേരി പോലീസ് സ്റ്റേഷനും,ചാലിശ്ശേരി ഗവ:ഹയര്‍ സെക്കന്ററി സ്‌കൂളും സംയുക്തമായി ‘ഓപ്പറേഷന്‍ തൂഫാന്‍’ ലഹരി വിരുദ്ധ ബോധവത്കരണ റാലി നടത്തി.ചാലിശ്ശേരി പി.പി.ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡന്റ് റംല വീരാന്‍ കുട്ടിയുടെ അധ്യക്ഷതയില്‍ തൃത്താല എംഎല്‍എ വി.ടി.ബല്‍റാം ഉദ്ഘാടനം ചെയ്തു. എംഎല്‍എ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും, ബോധവത്കരണ ജാഥയുടെ ഫ്‌ലാഗ് ഓഫ് നിര്‍വഹിക്കുകയും ജാഥയില്‍ പങ്കാളിയാവുകയും ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് യു.കെ.സുരേഷ് ബാബു,ബ്ലോക്ക് പഞ്ചായത്ത് അംഗം ഹുസൈന്‍ പുളിയഞ്ഞാലില്‍,ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ സവിത അജി,പഞ്ചായത്ത് അംഗം വി.ആര്‍.പ്രകാശ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. ചാലിശ്ശേരി പോലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എം.എന്‍.ബിജോയ്,അസിസ്റ്റന്റ് സബ്ബ് ഇന്‍സ്പെക്ടര്‍മാരായ കെ.പ്രമോദ്,കെ.പി.ബിനേഷ്,എസ്.പി.സി.ഡ്രില്‍ ഇന്‍സ്ട്രേക്ടര്‍മാരായ വി.കെ.ധര്‍മ്മേഷ്,എസ്.ജി.സഞ്ജിത്ത്,എം.രാജേഷ്,ജനമൈത്രി ബീറ്റ് ഓഫീസര്‍മാരായ സി.അബ്ദുല്‍ കരീം,സി.സി.സുധീഷ് എന്നിവര്‍ നേതൃത്വം നല്‍കി. ചാലിശ്ശേരി ഗവ:ഹയര്‍ സെക്കന്ററി സ്‌കൂളിലെ എസ്.പി.സി.കമ്മ്യൂണിറ്റി പോലീസ് ഓഫീസര്‍ അനൂജ് കൃഷ്ണ,വിമുക്തി കോര്‍ഡിനേറ്റര്‍ ജോസ് ജെയിംസ്,എന്‍.എസ്.എസ്.പ്രോഗ്രാം ഓഫീസര്‍ കെ.തസ്നി എന്നിവരുടെ നേതൃത്വത്തില്‍ നൂറോളം കുട്ടികളും, ജനപ്രതിനിധികളും, നാട്ടുകാരും ബോധവത്കരണ ജാഥയില്‍ പങ്കാളികളായി.



