26 C
Kunnamkulam
Tuesday, October 6, 2026
Home Bureaus Kunnamkulam ലഹരിക്കെതിരെ ഒപ്പുശേഖരണ പരിപാടിയുമായി ഗുഡ്ഷെപ്പേര്‍ഡ് സി.എം.ഐ. സ്‌കൂള്‍

ലഹരിക്കെതിരെ ഒപ്പുശേഖരണ പരിപാടിയുമായി ഗുഡ്ഷെപ്പേര്‍ഡ് സി.എം.ഐ. സ്‌കൂള്‍

365

അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി കുന്നംകുളം ഗുഡ്ഷെപ്പേര്‍ഡ് സി.എം.ഐ. സ്‌കൂളില്‍ ലഹരിക്കെതിരായ ഒപ്പുശേഖരണ പരിപാടി സംഘടിപ്പിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാ: ഡോ: ജോസ് താണിക്കല്‍ സി.എം.ഐ പരിപാടി ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, രക്ഷിതാക്കള്‍ എന്നിവര്‍ ലഹരിവിമുക്തമായ സമൂഹത്തിനുവേണ്ടിയുള്ള കൂട്ടായ്മയില്‍ പങ്കു ചേര്‍ന്നു. ഗുഡ് ഷെപ്പേര്‍ഡ് ഐ.ടി.സി ഡയറക്ടര്‍ ഫാ: ജോഷി പാലിയേക്കര ലഹരിവിരുദ്ധ സന്ദേശം നല്‍കി. ലഹരിയുടെ ദൂഷ്യഫലങ്ങളെക്കുറിച്ച് ബോധവത്കരണം നടത്തുകയും ലഹരിമുക്ത സമൂഹത്തിനായി ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്ന പ്രതിജ്ഞയെടുക്കുകയും ചെയ്തു. തുടര്‍ന്ന് ലഹരിക്കെതിരെ കുട്ടികള്‍ ഫ്‌ലാഷ് മോബ് അവതരിപ്പിച്ചു.

 

ADVERTISEMENT
error: Content is protected !!