കടങ്ങോട് പള്ളി മേപ്പുറം തലേങ്ങാട്ടിരി ജുമാ മസ്ജിദ് കമ്മറ്റിയുടെ നേതൃത്വത്തില്‍ കുട്ടികളുടെ ബുദ്ധിശക്തിയും ചിന്താശേഷിയും ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെ എഡ്യൂ കോണ്വോക്ക് സംഘടിപ്പിച്ചു.മഹല്ല് മുദരിസ് ഉസ്താദ് സഅദുദ്ധീന്‍ ഫൈസി ഉദ്ഘാടനം ചെയ്തു. മഹല്ല് പ്രസിഡന്റ് പി.കെ. സലിം ഹാജി അധ്യക്ഷനായി. വേള്‍ഡ് ഐക്യു മെന്‍ ഗിന്നസ് അജി.ആര് സൗജന്യ ഐക്യു ക്ലാസിന് നേതൃത്വം നല്കി. ഇന്ത്യന്‍ ഫുട്ബോള്‍ ഇതിഹാസം പത്മശ്രീ ഐ.എം. വിജയനെ ചടങ്ങില്‍ ആദരിച്ചു. ഭൗതിക- മത വിദ്യാഭ്യാസ പരീക്ഷകളില്‍ വിജയം നേടിയ വിദ്യാര്‍ത്ഥികളെ ചടങ്ങില്‍ ഉപഹാരം നല്കി അനുമോദിച്ചു. ഓപ്പറേഷന് തൂഫാന് പിന്തുണ പ്രഖ്യാപിച്ച് ലഹരി വിരുദ്ധ പ്രതിജ്ഞി നടന്നു. എം.എച്ച്. നൗഷാദ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മഹല്ല് സെക്രട്ടറി ഇസ്മയില്‍ മാളിയേക്കല്‍, ട്രഷറര്‍ വി.എസ്.ഹനീഫ ഹാജി വെള്ളിയാട്ടില്‍,നെക്സോസ് ഹൈപ്പര്‍മാര്‍ക്കറ്റ് എം.ഡി. ഹിറാസ്, ഐക്യു എഡ്യൂക്കേഷന്‍ ചെയര്മാന് അബൂതാഹിര്‍ തുടങ്ങിയവര്‍ സംസാരിച്ചു. പള്ളിയില്‍ 25 വര്‍ഷമായി മുഅദ്ദിനായി സേവനം ചെയ്യുന്ന സെയ്ത് മുഹമ്മദ് മുസ്ലിയാരെ ചടങ്ങില്‍ ആദരിച്ചു. പി.ബി.മുഹമ്മദ് റിഹാന് ഖിറാഅത്ത് അവതരിപ്പിച്ചു.



